പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന 'ഹലോ ഡിയർ' ലോകമെമ്പാടും അടുത്ത വർഷം ജനുവരി 29-ന് പ്രദർശനത്തിനെത്തുന്നു. ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു ആദ്യമായി സംവിധാനം ചെയ്യുന്ന 'ഹലോ ഡിയർ' ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 20-ാമത് ചിത്രം കൂടിയാണ്.

To advertise here,

തണ്ണീർ മത്തൻ ദിനങ്ങൾ, വിശുദ്ധ മെജോ, പത്രോസിന്റെ പടപ്പുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്ത് ഏറെ ശ്രദ്ധേയനാണ് ഡിനോയ് പൗലോസ്. പൂർണമായും റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രത്തിന്റെ അവതരണം. മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമയായിരിക്കുമിത്.

സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്കു പുറമേ സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നു. ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം സെൻട്രൽ പിക്‌ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

ഛായാഗ്രഹണം: അഖിൽ ജോർജ്, എഡിറ്റിങ്: ചമൻ ചാക്കോ, കലാസംവിധാനം: നിമിഷ് എം. താനൂർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റിയും ഡിസൈൻ: മഷർ ഹംസ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ പെരുമുണ്ട, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: സുധർമ്മൻ വള്ളിക്കുന്ന്.

കോ പ്രൊഡ്യൂസർ: അരുൺ ഡി. ജോസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ.