
തിരുവനന്തപുരം: മലയാള സിനിമയിൽ സുകൃതത്തിന്റെ ഭാവുകത്വം പകർന്ന സംവിധായകൻ ഹരികുമാറിന് കണ്ണീരോടെ വിട. ഭൗതികശരീരം പൊതുദർശനത്തിനുെവച്ച വൈലോപ്പിള്ളി സംസ്കൃതിഭവനിലും സംസ്കാരം നടന്ന തൈക്കാട് ശാന്തികവാടത്തിലും സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
ഹരികുമാറിന്റെ ആഗ്രഹപ്രകാരം ഇളയ മകൾ ഗീതാഞ്ജലി അന്ത്യകർമങ്ങൾ നിർവഹിച്ചു.
മൂത്ത മകൾ അമ്മു അന്ത്യകർമങ്ങളിൽ അനുഗമിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടി കനകലതയുടെ സംസ്കാരത്തിനു പിന്നാലെയാണ് ഹരിഹരന്റെ മൃതദേഹം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്.
ഇടപ്പഴിഞ്ഞി ചിത്രാനഗറിലെ വസതിയായ സുകൃതത്തിൽനിന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, എ.എ.റഹിം എം.പി., എം.എൽ.എ.മാരായ എം.മുകേഷ്, വി.കെ.പ്രശാന്ത്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ കക്ഷിനേതാക്കളായ പന്ന്യൻ രവീന്ദ്രൻ, എം.വിജയകുമാർ, വി.ജോയി എം. എൽ.എ., വി.എസ്.ശിവകുമാർ, പന്തളം സുധാകരൻ, മാങ്കോട് രാധാകൃഷ്ണൻ, കവി പ്രഭാവർമ, സംവിധായകരായ കമൽ, വേണു, തുളസീദാസ്, വിപിൻമോഹൻ, ബി.ഉണ്ണികൃഷ്ണൻ, വിനു കിരിയത്ത്, ശശി പരവൂർ, നിർമാതാവ് സുരേഷ് കുമാർ, അഭിനേതാക്കളായ ഇന്ദ്രൻസ്, കൃഷ്ണചന്ദ്രൻ, ജലജ, വിന്ദുജാ മേനോൻ, മായാ വിശ്വനാഥ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി അജോയ്, ബീനാ പോൾ, ഭാഗ്യലക്ഷ്മി, പ്രൊഫ. അലിയാർ, ജോർജ് ഓണക്കൂർ, വിനോദ് വൈശാഖി, സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
Content Highlights: director harikumar funeral, malayalam cinema
Published: 08 May 2024, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented