സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ ആക്ടിംഗ്, ഡബ്ബിംഗ്, സ്ക്രീൻപ്ലേ, സ്റ്റിൽ ഫോട്ടോഗ്രാഫി സ്റ്റുഡൻസ് തങ്ങളുടെ കോഴ്സ് പൂർത്തിയാക്കിയതിന്റെ ഭാഗമായി മാജിക് ഫ്രെയിംസ് നിർമിക്കുന്ന 31-ാമത് ചിത്രം 'ഇ.ഡി' (എക്സ്ട്രാ ഡീസൻ്റ്)യുടെ ലൊക്കേഷനിലെത്തി. ഇവർ ചിത്രീകരണ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും താരങ്ങളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.
മലയാള സിനിമ ലോകത്ത് ചുവടുവയ്ക്കുന്ന നവാഗത പ്രതിഭകൾക്ക് താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ഡയറക്ടറും അഭിനേതാവുമായ റാഫി , ശ്യാം മോഹൻ, ഗ്രേസ് ആന്റണി, സുധീർ കരമന, സംവിധായകൻ ആമിർ പള്ളിക്കൽ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി നിർമാതാവും ഫൗണ്ടറും ആയ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് ബാഡ്ജ് നൽകി അനുമോദിച്ചു. 'ഇ.ഡി'യിലെ താരങ്ങൾ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലെ പുതിയ പ്രതിഭകൾക്ക് ആശംസകൾ നേർന്ന് സിനിമാ ലോകത്തേക്ക് സ്വാഗതം ചെയ്തു.
Content Highlights: film students visit ed movie location
Published: 05 Jul 2024, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented