കല്ലമ്പലം (തിരുവനന്തപുരം): സിനിമാ, നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയില്‍ കെ.പി.പിള്ള (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അന്ത്യം. 1970 ല്‍ രാമു കാര്യാട്ടിന്റെ അഭയം എന്ന സിനിമയില്‍ സഹസംവിധായകനായി സിനിമാരംഗത്ത് വന്ന അദ്ദേഹം 1971-ല്‍ മധുവിന്റെ പ്രിയ എന്ന സിനിമയിലും തുടര്‍ന്ന് മയിലാടുംകുന്ന്, ഇന്‍ക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ എന്നീ സിനിമകളിലും സഹസംവിധായകനായി. 1974ല്‍ നഗരം സാഗരം സംവിധാനം ചെയ്തു. 1975 ല്‍ വൃന്ദാവനം 1977-ല്‍ അഷ്ടമുടിക്കായല്‍, 1978 ല്‍ കതിര് മണ്ഡപം, 1980 ല്‍ പാതിരാ സൂര്യന്, 1981-ല്‍ പ്രിയസഖി രാധ എന്നീ സിനിമകളും സംവിധാനം ചെയ്തു.
വര്‍ക്കല ചിലക്കൂര്‍ കുടവറത്ത് പരേതരായ പരമേശ്വരന് പിള്ളയുടെയും ദേവകി അമ്മയുടെയും മകനാണ്. വര്‍ക്കല ശിവഗിരി, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വര്‍ഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ കാണ്‍പുര്‍, അംബാല, അലഹാബാദ്, തമിഴ്നാട്ടിലെ താംബരം എന്നിവിടങ്ങളില്‍ മലയാള നാടക സംവിധായകനായും നടനായും പ്രവര്‍ത്തിച്ചു.
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കള്‍: പത്മം, ശാലിനി, പരേതയായ ഉമ, ബീന. മരുമക്കള്‍: സാബു, പ്രദീപ്, ഗോപിനാഥന്, ശശിധരന്.
Content Highlights: Director KP Pilla passed away, Malayalam Cinema
Published: 01 Sept 2021, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented