-
സ്ഫടികം സിനിമയുടെ റീറിലീസ് പ്രമേയമായമാക്കി യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ കാർത്തിക് ശങ്കർ ഒരുക്കിയ ഹ്രസ്വചിത്രത്തെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ. സ്ഫടികത്തിന്റെ 25-ാം വാർഷികത്തിൽ സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈയവസരത്തിലാണ് കാർത്തിക് ശങ്കർ വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഭദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
കുരുത്തോലകൾ ഇല്ലാതെ പോയ എൻ്റെ കുരിശപ്പം...
ഇന്ന് പെസഹാ വ്യാഴാഴ്ച ഞാൻ കണ്ട ഈ വീഡിയോ എന്നെ അതിശയിപ്പിച്ചു .
2000 വർഷങ്ങൾക്ക് മുൻപ് ജനിച്ചു മരിച്ച ക്രിസ്തുവിൻ്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവർക്കും അറിയാം.
" BEFORE CHRIST & AFTER CHRIST ".
ഇവിടെ കാർത്തിക് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ പെയ്യ്തു കൊണ്ടിരിക്കുന്ന മഹാമാരിയെ രണ്ടു ERA യായി വീണ്ടും വ്യാഖ്യാനിച്ചിരിക്കുന്നു.
" PRE-COVID ERA & AFTER -COVID ERA ".
"പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിൻ്റെ ആവില്ല ! പകരം പുതിയ ആശയങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു " എന്ന ആശയത്തെ Break ചെയ്തുകൊണ്ട് സ്പടികം എന്ന ചലച്ചിത്രത്തെ " CREATION SHOULD BE TIMELESS" എന്ന് വ്യാഖ്യാനിച്ച ആ Brilliance ! Simply Superb.
"നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ "
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..