ധനുഷ് നായകനായെത്തുന്ന മാരി സെൽവരാജ് ചിത്രം കർണൻ കേരളത്തിൽ റിലീസ് ചെയ്യാൻ ആന്റണി പെരുമ്പാവൂർ.. 'ആശിർവാദ് റിലീസ്' എന്ന പുതിയ വിതരണക്കമ്പനിയുടെ ആദ്യ ചിത്രമാണ് കർണൻ.

To advertise here,

ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

മികച്ച നടനുളള ദേശീയ പുരസ്കാരം നേടിയ ശേഷം റിലീസാവുന്ന ധനുഷിൻ്റെ ആദ്യ ചിത്രമാണ് ഇത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

Content Highlights : Dhanush Mari Selvaraj Movie Karnan Kerala Release Ashirvad Release