അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനംചെയ്യുന്ന ബോളിവുഡ് ഹൊറർ- കോമഡി ചിത്രം ‘ഭൂത് ബംഗ്ല’യുടെ റിലീസ് വീണ്ടും മാറ്റി. ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഏപ്രിൽ 10-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് നിർമാതാക്കൾ ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

To advertise here,

മാർച്ചിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം മേയ് 15-ലേക്ക് റിലീസ് മാറ്റി. കഴിഞ്ഞദിവസമാണ് റിലീസ് നേരത്തേയാക്കി നിർമാതാക്കൾ അപ്‌ഡേറ്റ് പങ്കുവെച്ചത്. അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തുന്ന മൂന്ന് പ്രിയദർശൻ ചിത്രങ്ങളാണ് 2026-ൽ റിലീസ് പ്രതീക്ഷിക്കപ്പെടുന്നത്. 'ഹേരാ ഫേരി 3', 'ഒപ്പം' ബോളിവുഡ് റീമേക്കായ 'ഹയ്‌വാൻ' എന്നിവയാണ് മറ്റുചിത്രങ്ങൾ. 14 വർഷങ്ങൾക്കുശേഷം അക്ഷയ് കുമാറും പ്രിയദർശനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഭൂത് ബംഗ്ല'യ്ക്കുണ്ട്.

ബാലാജി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ എക്താ കപൂറും ശോഭാ കപൂറും കേപ് ഓഫ് ഗുഡ് ഫിലിംസിന്റെ ബാനറിൽ അക്ഷയ് കുമാറും ചേർന്നാണ് 'ഭൂത് ബംഗ്ല' നിർമിച്ചത്. കഴിഞ്ഞവർഷം മേയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ അക്ഷയ് കുമാറിന് പുറമേ തബു, പരേഷ് റാവൽ, വാമിക ഗബ്ബി, അസ്രാണി എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.