ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ'യുടെ ട്രെയ്ലര്‍ പുറത്ത്. നവാഗതായ ധനഞ്ജയ് ശങ്കര്‍ സംവിധാനംചെയ്ത ചിത്രം ഡിസംബര്‍ 18-നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍, തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും എത്തുന്നുണ്ട്.

To advertise here,

ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു.

കോ പ്രൊഡ്യൂസേര്‍സ്: ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ സ്‌ക്രീനില്‍ തകര്‍ക്കുന്നതിനൊപ്പം മോഹന്‍ലാലിന്റെ മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ടെന്ന് ട്രെയ്ലര്‍ കാണിച്ചുതരുന്നുണ്ട്. ദിലീപ്- മോഹന്‍ലാല്‍ ടീമിന്റെ സംഘട്ടനവും പാട്ടും നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ സാമ്പിളാണ് ട്രെയ്ലറിലൂടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്.

വളരെ സ്‌റ്റൈലിഷായി, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'വേള്‍ഡ് ഓഫ് മാഡ്നെസ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് 'ഭ.ഭ.ബ' എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും സാമൂഹികമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും ഇപ്പോള്‍ വന്ന ട്രെയ്ലറും സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരുക്കിയ ആഘോഷ ചിത്രം ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

സിദ്ധാര്‍ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിംകുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി. സുരേഷ് കുമാര്‍, നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിങ്‌സ്‌ലി (തമിഴ്), ഷമീര്‍ ഖാന്‍ (പ്രേമലു ഫെയിം), ഷിന്‍സ്, ശരണ്യ പൊന്‍വണ്ണന്‍, നൂറിന്‍ ഷെറീഫ്, ധനശ്രീ, ലങ്കാ ലക്ഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്.

അഡീഷണല്‍ തിരക്കഥയും സംഭാഷണവും: ധനഞ്ജയ് ശങ്കര്‍, ഛായാഗ്രഹണം: അര്‍മോ, സംഗീതം: ഷാന്‍ റഹ്‌മാന്‍, പശ്ചാത്തലസംഗീതം: ഗോപി സുന്ദര്‍, എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം, കലാസംവിധാനം: നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, ആക്ഷന്‍: കലൈ കിങ്‌സണ്‍, സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: ധന്യ ബാലകൃഷ്ണന്‍, വെങ്കിട്ട് സുനില്‍ (ദിലീപ്), മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, നൃത്തസംവിധാനം: സാന്‍ഡി, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: അജിത് എ. ജോര്‍ജ്, ട്രെയ്‌ലര്‍ കട്ട്: എജി, വരികള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശ്രീജിത്ത് മണ്ണാര്‍ക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ എബ്രഹാം, വിഎഫ്എക്‌സ്: ഐഡന്റ് ലാബ്‌സ്, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: സെറീന്‍ ബാബു, പബ്ലിസിറ്റി ഡിസൈനുകള്‍: യെല്ലോ ടൂത്ത്‌സ്, വിതരണ പങ്കാളി: ഡ്രീം ബിഗ് ഫിലിംസ്, ഓവര്‍സീസ് വിതരണം: ഫാര്‍സ് ഫിലിംസ്, സബ്‌ടൈറ്റിലുകള്‍: ഫില്‍ ഇന്‍ ദി ബ്‌ളാങ്ക്‌സ്, പ്രൊജക്ട് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം: ബിഹൈന്‍ഡ് ദി സീന്‍ ആപ്പ്, പ്രൊമോഷന്‍സ്: ദി യൂണിയന്‍, വിഷ്വല്‍ പ്രമോഷന്‍സ്: സ്നേക് പ്ലാന്റ് എല്‍എല്‍പി, ആന്റി പൈറസി: ഒബ്‌സ്‌ക്യൂറ, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.