'ലോക'യേക്കാൾ മാസ് ആയിരിക്കും ഥാമ എന്ന് മുൻപ് ആയുഷ്മാൻ ഖുറാന പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ച് മലയാളി പ്രേക്ഷകരടക്കം രംഗത്തെത്തിയിരുന്നു.

ലോക എന്ന ചിത്രത്തിന്റെ പോസ്റ്റർ, ആയുഷ്മാൻ ഖുറാന | ഫോട്ടോ: Facebook, AFP
ലോക: ചാപ്റ്റർ 1-ചന്ദ്ര എന്ന ചിത്രത്തേക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തി നടൻ ആയുഷ്മാൻ ഖുറാന. ലോക മികച്ച സിനിമയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ നായകനായ ഥാമ എന്ന ചിത്രം ലോകയേക്കാൾ മാസ് ആയിരിക്കും എന്ന് ആയുഷ്മാന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.
ബോളിവുഡ് ബബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകയേക്കുറിച്ചുള്ള തന്റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെന്ന് ആയുഷ്മാൻ ഖുറാന പറഞ്ഞത്. ലോകയെക്കുറിച്ച് പറഞ്ഞ കാര്യം മറ്റൊരുതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
താൻ ലോകയുടെ ഒരു ആരാധകനാണെന്നും ആ സിനിമ ശരിക്കും ആസ്വദിച്ചുവെന്നും നടൻ പറഞ്ഞു. അലഹബാദിൽ ഷൂട്ടിംഗിലായിരുന്നപ്പോൾ ആ സിനിമ അവിടെ റിലീസ് ചെയ്തിരുന്നില്ല. അതുകൊണ്ട് മുംബൈയിൽ എത്തിയ ശേഷം മാത്രമാണ് അത് കാണാൻ കഴിഞ്ഞത്. ഹിന്ദി മാർക്കറ്റിൽ ‘ഥാമ’ വൻ വിജയമാകും എന്നാണ് താൻ യഥാർത്ഥത്തിൽ ഉദ്ദേശിച്ചതെന്നും ആയുഷ്മാൻ ഖുറാന പറഞ്ഞു.
"ഞാൻ ലോകയുടെ ഒരു ആരാധകനാണ്. അതൊരു മികച്ച സിനിമയാണെന്നതിൽ സംശയമില്ല. എല്ലാവരും അത് സമ്മതിക്കും. ഞാൻ ഉദ്ദേശിച്ചത്, ഹിന്ദി സംസാരിക്കുന്ന മാർക്കറ്റിൽ - ഉദാഹരണത്തിന് ഞാൻ അലഹബാദിൽ ഷൂട്ടിംഗിലായിരുന്നപ്പോൾ ലോക അവിടെ റിലീസ് ചെയ്തിരുന്നില്ല. എനിക്കത് കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഷോ ഉണ്ടായിരുന്നില്ല. അത് കാണാനായി എനിക്ക് മുംബൈ വരെ വരേണ്ടി വന്നു. പക്ഷേ ഥാമ ഹിന്ദി ഭാഷയ്ക്ക് പ്രാമുഖ്യമുള്ള അത്തരം സ്ഥലങ്ങളിൽ എത്തുമെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ അന്ന് അങ്ങനെ പറഞ്ഞത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർക്കും ചിത്രത്തിന്റെ മുഴുവൻ ടീമിനും ഞാൻ ആശംസകൾ അറിയിക്കുന്നു."
ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും ഒന്നിക്കുന്ന റൊമാന്റിക് ഹൊറർ - കോമഡി ചിത്രമാണ് ഥാമ. 'ലോക'യേക്കാൾ മാസ് ആയിരിക്കും ഥാമ എന്ന് മുൻപ് ആയുഷ്മാൻ ഖുറാന പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ച് മലയാളി പ്രേക്ഷകരടക്കം രംഗത്തെത്തിയിരുന്നു.
ആദിത്യ സർപോത്ദർ സംവിധാനം ചെയ്ത 'ഥാമ'യിൽ പരേഷ് റാവൽ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഒക്ടോബർ 21 ന് ആണ് സിനിമ റിലീസ് ചെയ്തത്.
Content Highlights: Ayushmann Khurrana addresses controversy over comparing `Thamma` to `Lokah`. He clarifies his `massy` comment, expressing admiration for the Malayalam blockbuster and explaining his film`s wider accessibility.
Published: 28 Oct 2025, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented