ആഷിക് അബുവിൻ്റെ പുതിയ ചിത്രത്തിൽ ടൊവിനോ നായകനാകുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. ഉണ്ണി. ആർ ആണ് രചന നിർവഹിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രമാണ് 'നാരദൻ'.
ജാഫർ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരൻ എഡിറ്റിംഗും ശേഖർ മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബേസിൽ ജോസഫ് ഒരുക്കുന്ന മിന്നൽ മുരളി ആണ് ചിത്രീകരണം പൂർത്തിയായ മറ്റൊരു ചിത്രം. ഇതു കൂടാതെ കള എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കപ്പേളയാണ് അന്നയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം
Content Highlights : Ashiq Abu Tovino Thomas Anna Ben New Movie Naaradhan