ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചിത്രം അക്വാമാന്റെ രണ്ടാം ഭാഗം അക്വാമാന്‍ ആന്റ് ദ ലോസ്റ്റ് കിംഗ്ഡത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്രിക്കാണ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ജെയിംസ് വാനാണ് സംവിധാനം ചെയ്യുന്നത്.
ജേസണ്‍ മൊമോവയാണ് ചിത്രത്തിലെ നായകന്‍. സമുദ്രത്തില്‍ ജീവിച്ച് മത്സ്യങ്ങളോടും മറ്റും സംസാരിക്കാന്‍ കഴിവുള്ള കടല്‍ജീവികളുടെ കഴിവുകള്‍ നേടിയ ആര്‍തര്‍ കറി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അതിമാനുഷിക കഥാപാത്രത്തെയാണ് മൊമോവ അവതരിപ്പിക്കുന്നത്.
പാട്രിക് വില്‍സണ്‍, ആംബര്‍ ഹേര്‍ഡ്, യഹ്യ അബ്ദുള്‍ മതീന്‍, നിക്കോള്‍ കിഡ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡിസി സ്റ്റുഡിയോസ്, അറ്റോമിക് മോണ്‍സ്റ്റര്‍, വാര്‍ണര്‍ ബ്രോസ് എന്നിവയുടെ ബാനറില്‍ ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 205 മില്യണ്‍ ഡോളറില്‍ ഒരുക്കിയ ചിത്രം ഡിസംബര്‍ 20 ന് ലോകവ്യാപകമായി റിലീസ് ചെയ്യും.
Content Highlights: Aquaman and the Lost Kingdom teaser, James van, Jason Momoa, amber heard
Published: 12 Sept 2023, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented