ഇന്ദ്രജിത്ത് സുകുമാരൻ, അന്ന ബെൻ, റോഷൻ മാത്യൂസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 

To advertise here,

അഭിലാഷ് പിള്ള രചന നിർവഹിച്ചിരിക്കുന്ന ചിത്രം ത്രില്ലർ ആണ്. ഒരു രാത്രി നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. കലാഭവൻ ഷാജോൺ, സിദ്ധിഖ്, രഞ്ജി പണിക്കർ, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ

പ്രിയ വേണുവും നീറ്റാ പിന്റോയും ചേർന്നാണ് നിർമാണം. ഷാജി കുമാർ ആണ് ഛായാ​ഗ്രഹണം. സുനിൽ എസ്.പിള്ളയാണ് എഡിറ്റർ. രഞ്ജിൻ രാജ് ആണ് സം​ഗീതം.  

സാറാസ് ആണ് അന്ന ബെന്നിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കുരുതിക്ക് ശേഷം റോഷൻ മാത്യു അഭിനയിക്കുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്. ഇതിന് മുമ്പ് കപ്പേള എന്ന ചിത്രത്തിലാണ് അന്ന -റോഷൻ ജോഡി ഒന്നിച്ചത്. കുറുപ്പാണ് ഇന്ദ്രജിത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

Content Highlights : Anna Ben Roshan Mathews Indrajith in Night Drive directed by Vysakh