ക്രിസ്മസ് ചിത്രങ്ങളിൽ ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് ടിനു പാപച്ചന്റെ സംവിധാനത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ അജഗജാന്തരം.

To advertise here,

ആനയും ഉത്സവപ്പറമ്പും എല്ലാം പ്രധാന കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രം ആക്ഷൻ രം​ഗങ്ങൾ കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. കേരളമുടനീളം ഹൗസ്ഫുൾ ഷോകളിൽ ഓടുന്ന ചിത്രത്തിന്, ക്രിസ്മസ് ദിനത്തിൽ മാത്രം നൂറോളം സ്‌പെഷൽ ഷോകൾ ആണ് നടന്നത്.

മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള മാർക്കറ്റിങ് ആണ് അജഗജാന്തരം നടത്തുന്നത്. ആദ്യ ദിവസം സിനിമയിൽ അഭിനയിച്ച നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയുടെ പുറത്ത് കയറിയാണ് സംവിധായകനും നടന്മാരും തിയേറ്ററിൽ എത്തിയത്. കൂടാതെ പഴയ രീതിയിൽ ഉള്ള നോട്ടീസ് വിതരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഒള്ളുള്ളേരി എന്ന ​ഗാനത്തിന് ആളുകൾ സ്‌ക്രീനിനു മുന്നിൽ ഡാൻസ് ചെയ്യുന്നത് വാർത്തയായിരുന്നു. ഒരു അമ്പലത്തിലെ ഉത്സവം കൂടിയ പ്രതീതിയാണ് ചിത്രം തരുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം. കുറുപ്പിന് ശേഷം തിയേറ്ററുകൾ വീണ്ടും ഉണർന്നിരിക്കുന്ന കാഴ്ചയാണ് അജഗജാന്തരത്തിനുള്ള തിരക്ക് സൂചിപ്പിക്കുന്നത്.

Content Highlights: ajagajantharam movie success, antony varghese, tinu pappachan