
നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി. രണ്ടും ആൺകുട്ടികളാണ് . ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് നടി ഇക്കാര്യം അറിയിച്ചത്.
തങ്ങൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാകണമെന്നും പറയുന്ന അവർ ഡോക്ടർമാരോടുള്ള അകമഴിഞ്ഞ നന്ദിയും പറയുന്നുണ്ട്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. ഇദ്ദേഹവും നമിതയ്ക്കൊപ്പം വീഡിയോയിലുണ്ട്.
ബി.ജെ.പിയുടെ തമിഴ്നാട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ് നമിത.
2002-ൽ തെലുങ്ക് ചിത്രമായ സൊന്തത്തിലൂടെയാണ് നമിത ചലച്ചിത്രരംഗത്തെത്തുന്നത്. ഏയ്, വ്യാപാരി, അഴകിയ തമിഴ്മകൻ, ബില്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമിട്ടു. ബ്ലാക്ക് സ്റ്റാലിയൺ, പുലിമുരുകൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: actress namitha has been blessed with twin baby boys, namitha twin baby boys
Published: 20 Aug 2022, 10:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented