നടി മുക്തയുടെ മകൾ കിയാര അഭിനയരം​ഗത്തേക്ക്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്. എം. പത്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. 

To advertise here,

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് മുക്ത. വിവാഹശേഷം ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് താരം. ​ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭർത്താവ്. റിമിയുടെ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്ന വീഡിയോകളിൽ കണ്മണിയും സജീവമാണ്. 

മാമാങ്കത്തിന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ്. 

കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നും കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അഭിലാഷ് പിള്ള നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പത്മകുമാർ ചിത്രമായ ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. രതീഷ് റാമാണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. യുണൈറ്റഡ് ഗ്ലോബൽ മീഡിയ ആണ് ചിത്രം നിർമ്മിക്കുന്നത്.

Content Highlights: actress mukthas daughter kiara debut in movie M Padmakumar thriller Pathaam Valavu