തിരുവനന്തപുരം: യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു. ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് പരാതി. സമാനമായ പരാതിയുമായി മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തി.
വെബ്‌സീരിസില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്നുവെന്നും സംവിധായികയുടെ ചതിയില്‍ ആരും വീഴരുതെന്നും നടി പറയുന്നു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരേ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാനെത്തിയ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീല വെബ്‌സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഭര്‍ത്താവും കുട്ടികളുമായി താമസിക്കുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. സീരിയല്‍ എന്ന് പറഞ്ഞാണ് അഭിനയിക്കാനെത്തിയത്. എന്നാല്‍ അതിന് പിന്നീടാണ് വെബ് സീരീസ് ആണെന്നറിയുന്നത്. അതിനകം അവര്‍ കരാറില്‍ ഒപ്പുവപ്പിച്ചിരുന്നു. താല്‍പര്യമില്ലാതെയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. എന്നാല്‍ അത് റിലീസ് ചെയ്തതോടെ ജീവിതം തകര്‍ന്ന അവസ്ഥയായി. ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജോലിയ്ക്ക് പോകാന്‍ പറ്റില്ല. വീടില്ല, ഞാനിപ്പോള്‍ റെയില്‍ വേ സ്‌റ്റേഷനിലാണ് ഉറങ്ങുന്നത്. അതിനുള്ള കാരണക്കാരി ആ സംവിധായികയാണ്. ഒരു പെണ്‍കുട്ടിയും സംവിധായികയുടെ ചതിയില്‍ വീഴാന്‍ പാടില്ല. അത് കൊണ്ടാണ് ഞാന്‍ രംഗത്ത് വന്നത്. ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്- യുവതി പറഞ്ഞു.
വെബ്‌സീരീസിന്റെ ആദ്യ കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിനു ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കരാറില്‍ നിന്നും പിന്മാറിയാല്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
ചിത്രീകരണം കഴിഞ്ഞശേഷം പ്രതിഫലമായി 20,000 രൂപയാണ് യുവാവിന് നല്‍കിയത്. തിരുവനന്തപുരത്ത് അരുവിക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാര്‍ രണ്ടുദിവസത്തിനകം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോള്‍ യുവാവ് താമസിക്കുന്നത്.
Content Highlights: actress against adult web series, women director, police complaint
Published: 22 Oct 2022, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented