കോഴിക്കോട്: നാടക, ചലച്ചിത്ര നടൻ സി.വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. പ്രശസ്തമായ നാടകങ്ങളിലും നൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.
നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ സിവി ദേവ് യാരോ ഒരാൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്. 'സന്ദേശ'ത്തിലെ ആര്‍ഡിപിക്കാരൻ, 'മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ' എന്ന സിനിമയിലെ ആനക്കാരൻ, 'ഇംഗ്ലീഷ് മീഡിയ'ത്തിലെ വത്സൻ മാഷ്, 'ചന്ദ്രോത്സവ'ത്തിലെ പാലിശ്ശേരി, 'ഉറുമ്പുകൾ ഉറങ്ങാറില്ല' എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Content Highlights: Veteran actor cv dev passed away malayalam cinema, drama, theater, sathyan anthikkad films
Published: 26 Jun 2023, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented