
ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഹായുടെ ടീസര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. വടംവലി പ്രധാന പ്രമേയമായ ചിത്രം ബിബിന്‍ പോള്‍ സാമുവല്‍ ആണ് സംവിധാനം ചെയ്യുന്നത്.
സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം ആണ് നിര്‍മാണം. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാഹുല്‍ ബാലചന്ദ്രനാണ്.
കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയെ കഥാതന്തുവാക്കി, സംഗീതത്തിനും, പ്രണയത്തിനും, കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ആഹാ പ്രേക്ഷകരിലേക്കെത്തുന്നത്. എണ്‍പതിലധികം ലൊക്കേഷനുകളിലായി ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിയാണ് ആഹായുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ഗ്രാമീണ പശ്ചാത്തലത്തില്‍ വന്ന ടീസറില്‍ വടംവലിയും അതിന്റെ പിന്നാമ്പുറക്കാഴ്ചകളും ഓരോ കഥാപാത്രത്തിന്റെയും ആന്തരിക സംഘര്‍ഷങ്ങളും ആഴവും പ്രതിഫലിക്കുന്നുണ്ട്.
ടോബിത് ചിറയത്ത് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സംഗീതം സയനോര ഫിലിപ്പാണ്. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.
കലാ സംവിധാനം ഷംജിത് രവി. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവേല്‍ തന്നെ ആണ് ആഹായുടെ എഡിറ്റര്‍. മേക്കപ്പ് : റോണക്‌സ് സേവിയര്‍. 2020 ഏപ്രിലില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനില്‍ ആണ്.
Content Highlights : aaha malayalam movie teaser indrajith sukumaran
Published: 04 Mar 2020, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented