മഹേഷിന്റെ പ്രതികാരം, ജയ് ഭീം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'വിശുദ്ധ മെജോ' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു.

To advertise here,

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിര്‍വ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകര്‍ന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു.

എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍, ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കല- നികേഷ് താനൂര്‍, വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്,
മേക്കപ്പ്-സിനൂപ് രാജ്, കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്-വിനീത് വേണുഗോപാലന്‍, ഡിസൈന്‍-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫിലിപ്പ് ഫ്രാന്‍സിസ്,പി ആര്‍ ഒ-എ എസ് ദിനേശ്.