
സിൽക്ക് സ്മിത ഓർമ്മയായി കാൽ നൂറ്റാണ്ട് തികയുമ്പോൾ ഈ ഗാനം ഓർക്കാതിരിക്കുന്നതെങ്ങനെ? "ഇതിലേ ഏകനായ് അലയും ഗായകാ, കരളിൽ നീ പേറുമീ കണ്ണീരിന്നും ഗാനമായ്, ഒഴുകീ നോവുമായ്..'' -- പൂവച്ചൽ ഖാദർ എഴുതി ശ്യാം ഈണമിട്ട് യേശുദാസ് പാടിയ പാട്ട്.
'ഒറ്റപ്പെട്ടവർ' (1979) എന്ന ചിത്രത്തിലെ ഈ ഗാനരംഗത്ത് രാഘവനോടൊപ്പം പ്രത്യക്ഷപ്പെട്ടത് സ്മിതയാണ് -- അന്നത്തെ വിജയലക്ഷ്മി. ആന്ധ്രക്കാരായ രാമലുവിന്റെയും സർസമ്മയുടെയും മകൾ.
നായികയായി സ്മിത ആദ്യം അഭിനയിച്ചത് ആന്റണി ഈസ്റ്റ്മാന്റെ 'ഇണയെ തേടി'യിൽ ആയിരുന്നെങ്കിലും ആ പടം പുറത്തുവരാൻ വൈകി. സ്മിതയെ ഒരു ഗാനരംഗത്ത് പ്രേക്ഷകർ ആദ്യമായി കണ്ടത് ഒറ്റപ്പെട്ടവരിൽ. "വളരെ പാവമായിരുന്നു ഞാൻ അറിയുന്ന സ്മിത. നാണം കുണുങ്ങിയും. പക്ഷെ സിനിമ അവരെ എങ്ങനെ മാറ്റിയെടുത്തൂ എന്ന് നോക്കൂ.'' -- ആദ്യ നായകൻ രാഘവന്റെ വാക്കുകൾ.
വയനാട്ടിൽ വെച്ചായിരുന്നു ഗാനചിത്രീകരണം. രാഘവൻ രംഗത്ത് പ്രത്യക്ഷപ്പെടുന്നത് അന്ധനായി. കാമുകിയായ ഗ്രാമീണ യുവതിയുടെ റോളിലാണ് സ്മിത.
പിൽക്കാലത്ത് വിവിധ തെന്നിന്ത്യൻ ഭാഷകളിലായി നിരവധി ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു സിൽക്ക് സ്മിത. ഏറെയും മാദകത്വമുള്ള വേഷങ്ങളിൽ. ``സ്ഫടിക''ത്തിലെ ഏഴിമല പൂഞ്ചോല, അഥർവ്വത്തിലെ പുഴയോരത്തിൽ പൂന്തോണിയെത്തീല എന്നിവ മലയാളത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ.
content highlights : silk smitha 25th death Anniversary Ottapettavar spadikam Adharvam movie songs
Published: 23 Sept 2021, 10:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented