
തൃശ്ശൂര്‍: മാലയില്‍നിന്ന് പുലിപ്പല്ല് കണ്ടെത്തിയ കേസില്‍ റാപ്പര്‍ വേടനെ (ഹിരണ്‍ദാസ് മുരളി- 30) തൃശ്ശൂരിലെ വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിനിടയില്‍ വേടന്റെ അടുത്തേക്ക് വളര്‍ത്തുനായ ഓടിയെത്തി. തെളിവെടുപ്പ് കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വളര്‍ത്തുനായ ഓടിവന്നത്. വളര്‍ത്തുനായയെ കൈയിലെടുത്ത് ഓമനിച്ച വേടന് പിന്നീട് നായയെ വീട്ടിലുള്ളവര്‍ക്ക് കൈമാറി.
തൃശ്ശൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വേടനെ കോടനാട്ടേക്ക് തിരികെ കൊണ്ടുപോയി. നേരത്തെ, പുലിപ്പല്ലുകൊണ്ട് ലോക്കറ്റ് തയ്യാറാക്കിയ വിയ്യൂരിലെ സരസ ജുവലറിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.
രാവിലെ ആറരയോടെയാണ് കോടനാടുനിന്ന് വനംവകുപ്പ് സംഘം വേടനുമായി തൃശ്ശൂരിലേക്ക് തിരിച്ചത്. ആദ്യം വിയ്യൂരിലെ സരസ ജുവലറിയില്‍ എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജുവലറിയിലാണ് വേടന് പുലിപ്പല്ല് ലോക്കറ്റാക്കി മാറ്റിയത്.
വേടന് മറ്റാരുടെയോ പരിചയത്തില്‍ വന്നതാണെന്ന് തെളിവെടുപ്പിന് ശേഷം ജുവലറി ഉടമ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വേടനെ മുന്‍പരിചയമില്ല. ലോക്കറ്റ് തയ്യാറാക്കാനായി വന്നത് വേടന്റെ സുഹൃത്തായിരുന്നു. തിരികെ വാങ്ങാന്‍ സുഹൃത്തിനൊപ്പം വേടനുമുണ്ടായിരുന്നു. എന്നാലത് വേടനാണെന്ന് അന്ന് മനസിലായിരുന്നില്ല. ലോക്കറ്റിലുള്ളത് പുലിപ്പല്ലാണെന്ന് അറഞ്ഞിരുന്നില്ലെന്നും സന്തോഷ് പ്രതികരിച്ചു.
Content Highlights: Rapper Vedan Thrissur house evidence collection
Published: 30 Apr 2025, 10:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented