
Meppadiyan
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിലെ ഗാനം പുറത്തിറങ്ങി. ജോ പോളിന്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം സംഗീതം നൽകിയിരിക്കുന്നു. കണ്ണിൽ മിന്നും എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തികും നിത്യ മാമനും ചേർന്നാണ്.
നവാഗതനായ വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായുള്ള ഉണ്ണി മുകുന്ദന്റെ മെയ്ക്കോവർ ശ്രദ്ധ നേടിയിരുന്നു. കുട വയറുമായി വ്യത്യസ്ത ലുക്കിൽ ഉണ്ണി ചിത്രത്തിലെത്തുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.
ഒരു പക്കാ ഫാമിലി എന്റർടൈനറായി ഒരുക്കുന്ന മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക. ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- രാഹുൽ സുബ്രമണ്യൻ, എഡിറ്റർ-ഷമീർ മുഹമ്മദ്,
Content Highlights : Meppadiyan Movie Song unni Mukundan Anju Kurian Karthik Nithya Mammen
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..