ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴകത്ത് തരംഗം തീര്‍ക്കുന്നു. ഇത്തവണ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തമിഴ്മക്കളുടെ ഇഷ്ടതാരമാകുന്നത്. ചിത്രത്തിലെ റൊമാന്റിക്ക് മെലഡിയായ എന്നൈ വിട്ട് എന്ന ഗാനം പ്രണയദിനത്തില്‍ പുറത്തിറങ്ങി.

To advertise here,

ദുല്‍ഖറും ഋതു വര്‍മയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് പാട്ടിന്റെ ഹൈലൈറ്റ്. ദുല്‍ഖറിന്റെ അഞ്ചാമത്തെ തമിഴ് ചിത്രമാണിത്. 

പാട്ടില്‍ മുഴുവന്‍ ഒരു മലയാളത്തനിമയുണ്ട്. അഭിനയിക്കുന്ന ദുല്‍ഖര്‍ മാത്രമല്ല പാട്ടിന്റെ അണിയറ പ്രവര്‍ത്തരും മലയാളികളാണ്. മസാലകോഫി ബാന്‍ഡാണ് പാട്ടിനും ചിത്രത്തിനും സംഗീതമൊരുക്കുന്നത്. പാടിയിരിക്കുന്നത് മറ്റൊരു മലയാളിയായ രഞ്ജിത്തും

വിഘ്‌നേശ്  ശിവനാണ് വരികളെഴുതിയിരിക്കുന്നത്. മസാല കോഫി സംഗീതമൊരുക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താല്‍.

Content Highlights: Ennai Vittu song from the movie Kannum Kannum Kollaiyadithaal