
ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാന്റെ അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിലാണ് ബോളിവുഡ്.അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ തുടങ്ങിയവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
"വാജിദ് ഖാന്റെ വിയോഗം അവിശ്വസനീയം. എപ്പോഴും തിളങ്ങുന്ന പുഞ്ചിരി സമ്മാനിച്ച ആ പ്രതിഭ കടന്നു പോവുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാർഥനയും അനുശോചനും രേഖപ്പെടുത്തുന്നു. ശാന്തിയിൽ വിശ്രമിക്കുക". വാജിദിനെ ഓർമിച്ച് നടൻ അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.
"അതിദാരുണമായ വാർത്ത. വാജിദ് ഭായിയെക്കുറിച്ചോർക്കുമ്പോൾ അദ്ദേഹത്തിന്റെ ചിരിയാണ് ആദ്യം മനസിലേക്കെത്തുക. എപ്പോഴും പുഞ്ചിരിക്കും, നേരത്തെ കടന്നു പോയി. . അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ശാന്തിയിൽ ലയിക്കുക പ്രിയ സുഹൃത്തേ. എന്റെ മനസിലും പ്രാർഥനയിലും എപ്പോഴും താങ്കളുണ്ടാകും". നടി പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു.
"നിത്യശാന്തി നേരുന്നു വാജിദ്,താങ്കളുടെ സംഗീതം എക്കാലവും നിലനിൽക്കും. ഈ വിയോഗം വളരെ നേരത്തെയായിപ്പോയി. കുടംബാംഗങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു" കരൺ ജോഹർ ട്വീറ്റ് ചെയ്യുന്നു
"ഈ വിയോഗവാർത്ത ഞെട്ടിക്കുന്നതായിരുന്നു. അദ്ദഹം എന്നോടും എന്റെ കുടുംബത്തോടും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.ഞാൻ കണ്ട മികച്ച വ്യക്തികളിൽ ഒരാൾ. പ്രിയ വാജിദ്, താങ്കളെ ഒരുപാട് മിസ് ചെയ്യും. താങ്കൾ നൽകിയ സംഗീതത്തിനു നന്ദി" നടൻ വരുൺ ധവാൻ കുറിച്ചു
വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വാജിദ് ഖാന്റെ മരണം.
Content Highlights : Bollywood Mourns over death of Music director Wajid Khan
Published: 01 Jun 2020, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented