
2004 ൽ പുറത്തിറങ്ങിയ ഫോർ ദ പീപ്പിൾ എന്ന ജയരാജ് ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു 'ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണിൽ'. വേറിട്ട ഈണത്തിലും ശബ്ദത്തിലും പുറത്തിറങ്ങിയ ഗാനം വളരെ വേഗം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി. സ്മാർട്ട്ഫോണുകളോ സോഷ്യൽ മീഡിയയോ ഇല്ലാതിരുന്ന കാലമായിട്ട് കൂടി 'ലജ്ജാവതി'ക്ക് കിട്ടിയ പ്രേക്ഷകപ്രീതിയും തീയേറ്റർ വരവേൽപ്പും അസൂയാവഹമായിരുന്നു. എന്നാൽ 17 വർഷങ്ങൾക്കിപ്പുറം കേരളക്കരയിലെ തീയേറ്ററുകളെ ഇളക്കിമറിക്കുകയാണ് 'ഒള്ളുള്ളേരു' എന്ന ഗാനം. ജസ്റ്റിൻ വർഗീസാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ടിനു പാപ്പച്ചൻ - ആൻ്റണി വർഗീസ് കൂട്ടുകെട്ടിൽ ഇറങ്ങിയ അജഗജാന്തരത്തിലെ ഈ ഗാനം യൂട്യൂബ് റിലീസിന് ശേഷം സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. എന്നാൽ ചിത്രത്തിൻ്റെ റിലീസോടെ ഗാനത്തിനൊപ്പം തീയേറ്ററിൽ ചുവടുവെക്കുകയാണ് കേരളക്കരയാകെ. അണിയറ പ്രവർത്തകർ പങ്കുവെച്ച വീഡിയോയിൽ കേരളമെമ്പാടുമുള്ള തീയേറ്ററുകളിൽ ഒള്ളുള്ളേരു ആഘോഷം നമുക്ക് കാണാം. കേരളക്കരയെ ഇളക്കി മറിക്കുന്ന ഈ രണ്ടു ഗാനങ്ങൾക്കും സമാനതകൾ ഏറെയാണ്. ഈ രണ്ടു ഗാനങ്ങളും മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത രണ്ടു തരത്തിലുള്ള കാറ്റഗറികളെ പരിചയപ്പെടുത്തിക്കൊണ്ടാണ് കടന്നുവന്നതും ശ്രോതാക്കൾക്ക് ഗംഭീര സംഗീതാനുഭവം നൽകിയതും. 'ലജ്ജാവതി' റാപ് സംഗീതം മലയാളത്തിലേക്ക് എത്തിച്ചപ്പോൾ ‘ഒള്ളുള്ളേരു' നാടൻപാട്ടിനെ സൈട്രാൻസുമായി യോജിപ്പിച്ച് ശ്രോതാക്കൾക്ക് പുതിയൊരു ആസ്വാദന തലം നൽകിയിരിക്കുകയാണ്. അത് തന്നെയാണ് തീയേറ്ററിൽ ഗാനത്തിനു കിട്ടുന്ന ഗംഭീര വരവേൽപ്പും.
ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ ആണ് അജഗജാന്തരത്തിൻ്റെ പ്രമേയം. ഗംഭീര ആക്ഷൻ സീക്വൻസുകളുമായി എത്തിയ ഈ ചിത്രം ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ്. ആൻ്റണി പെപ്പെയോടൊപ്പം അർജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: ajagajantharam movie, ollulleru song, justin varghese
Published: 24 Dec 2021, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented