
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ആഘോഷിക്കുന്ന ഉത്സവമാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. കുടുംബങ്ങള്‍ ഒന്നിക്കുകയും ചെങ്ങാത്തം പങ്കിടുകയും ഏറെക്കാലമായി കാണാത്ത ബന്ധുക്കളെ കാണുകയും സുഹൃത്തുക്കള്‍ ഒരുമിച്ച് പാര്‍ട്ടി നടത്തുകയും ചെയ്യുന്ന ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും സമയം. വീടുകള്‍ വൃത്തിയാക്കുകയും അലങ്കരിക്കുകയും പരമ്പരാഗത വസ്ത്രങ്ങള്‍ അണിയുകയും ചെയ്യുന്നു. സമ്പത്തും ഐശ്വര്യവും കൊണ്ടുവരാന്‍ ലക്ഷ്മീദേവിയെ ആരാധിക്കുന്ന ലക്ഷ്മീ പൂജയാണ് ആഘോഷങ്ങളുടെ കേന്ദ്രം. ലക്ഷ്മീദേവിയെ ആരാധിക്കുമ്പോള്‍ കര്‍മത്തിന്റെ പ്രാധാന്യം നാം മനസിലാക്കുന്നു. സമ്പത്ത് നേടുന്നതിന് കഠിനാധ്വാനം ചെയ്യുകയും വിവേകപൂര്‍ണമായി നിക്ഷേപം നടത്തുകയും വേണം.
വിവിധ പ്രതീകാത്മക ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലക്ഷ്മീ പൂജ താലിയില്‍നിന്ന് നിക്ഷേപ പോര്‍ട്ഫോളിയോ ആസൂത്രണം ചെയ്യുമ്പോള്‍ പ്രചോദനം ഉള്‍ക്കൊള്ളാന്‍ കഴിയും. പൂജാ ചടങ്ങില്‍ ഓരോന്നും ഓരോ പ്രധാന പങ്ക് വഹിക്കുന്നു. പൂജാ താലിയിലെ ഓരോ ഘടകത്തിനും ആചാരം പൂര്‍ത്തീകരിക്കുന്നതുപോലെ ഒരു മള്‍ട്ടി അസറ്റ് ഫണ്ടില്‍ വിവിധ ആസ്തികള്‍ ഒരുമിച്ചു ചേര്‍ന്ന് മികച്ച നിക്ഷേപ പോര്‍ട്ഫോളിയോ രൂപീകരിക്കുന്നു. പൂജാ താലിയിലെ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ പോലെ, മള്‍ട്ടി അസറ്റ് ഫണ്ടിലും ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണം തുടങ്ങിയ വിവിധ ആസ്തികളോടൊപ്പം പണവും ചേര്‍ന്ന് അതിനെ പൂര്‍ണമായ മെനുവാക്കുന്നു.
ചെരാത്: ഓഹരിയുടെ ശോഭ
പൂജാ താലിയിലെ ആദ്യത്തെയും ഏറ്റവും നിര്‍ണായകവുമായ ഘടകം പ്രകാശമാണ്. അന്ധകാരത്തെ അകറ്റുന്ന പ്രതീകമാകുന്നു ഇത്. പ്രത്യാശ നല്‍കുകയും ചെയ്യുന്നു. മുഴുവന്‍ ആചാരത്തെയും പ്രകാശിപ്പിക്കുന്ന വഴികാട്ടിയാണിത്. ഒരു മള്‍ട്ടി അസറ്റ് ഫണ്ടിന്റെ പശ്ചാത്തലത്തില്‍, ഇക്വിറ്റി നിക്ഷേപങ്ങള്‍ സമാനമായ പങ്ക് വഹിക്കുന്നു. സാധാരണയായി പോര്‍ട്ഫോളിയോയുടെ വളര്‍ച്ചാ എന്‍ജിനാണ് ഓഹരികള്‍. ദീര്‍ഘകാലയളവില്‍ മൂലധനത്തിന് ഓഹരികള്‍മികച്ച വളര്‍ച്ച നല്‍കുന്നു.
വെളിച്ചം പ്രകാശം പരത്തുന്നതുപോലെ, ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വളര്‍ച്ചയിലേക്കുള്ള പാത പ്രകാശിപ്പിക്കാന്‍ ഇക്വിറ്റികള്‍ സഹായിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടം കാരണം ഒരു നിശ്ചിത തലത്തിലുള്ള റിസ്‌ക് ഉണ്ടെങ്കിലും സമ്പത്ത് സൃഷ്ടിക്കാനുള്ള കഴിവ് കാരണം സന്തുലിത പോര്‍ട്ഫോളിയോയില്‍ ഒഴിച്ചുകൂടാനാവാത്തതാക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇന്ത്യയിലെ ഇക്വിറ്റികള്‍ എല്ലായ്പോഴും പോസറ്റീവ് നിക്ഷേപക അനുഭവം നല്‍കുന്നുണ്ടെന്നും ഏറ്റവും ഉയര്‍ന്ന ദീര്‍ഘകാല വരുമാനമുള്ള ആസ്തിയാണെന്നും എണ്ണമറ്റ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പൂക്കള്‍: ഡെറ്റ് നിക്ഷേപങ്ങളുടെ സുഗന്ധം
ലക്ഷ്മീ പൂജ താലിയുടെ മറ്റൊരു പ്രധാന ഘടകമായ പൂക്കള്‍ സൗന്ദര്യം വര്‍ധിപ്പിക്കുകയും വിശുദ്ധിയുടെ പ്രതീകമാകുകയും ചെയ്യുന്നു. അനുഷ്ഠാനത്തിന് സുഗന്ധവും നിറവും ജീവനും നല്‍കുന്നു. മൊത്തത്തിലുള്ള ഇന്ദ്രീയനുഭവം വര്‍ധിപ്പിക്കുകയും അതിനെ കൂടുതല്‍ ആത്മീയമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മള്‍ട്ടി അസറ്റ് ഫണ്ടില്‍, കടപ്പത്രങ്ങള്‍, ഡിബഞ്ചറുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയ ഡെറ്റ് നിക്ഷേപ പദ്ധതികള്‍ സമാനമായ പങ്ക് വഹിക്കുന്നു.
പ്രാര്‍ത്ഥനാ ചടങ്ങിന് ആകര്‍ഷണീയതയും ശാന്തതയും നല്‍കുന്നതുപോലെ, സുസ്ഥിരതയും സ്ഥിര വരുമാനവും പ്രദാനം ചെയ്യുന്ന ഒന്നാണ് മള്‍ട്ടി അസറ്റ് ഫണ്ടിലെ ഡെറ്റ് വിഭാഗം. ഇക്വിറ്റികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും ഡെറ്റ് നിക്ഷേപം ഒരു ബഫറായി പ്രവര്‍ത്തിക്കുന്നു. അതിലൂടെ പോര്‍ട്ഫോളിയോ സന്തുലിതമാക്കുന്നു. അമിതമായ ചാഞ്ചാട്ടത്തില്‍നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നു. സുരക്ഷയുടെ സംരക്ഷണ പാളി ചേര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. പണലഭ്യതാ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി വരുമാന വരവ് ഉറപ്പാക്കി കൂടുതല്‍ ആത്മവിശ്വാസത്തോടെ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ താണ്ടി മുന്നേറാന്‍ നിക്ഷേപകരെ സഹായിക്കുന്നു.
തിലകം: സംരക്ഷണ കവചമായി സ്വര്‍ണം
ആചാരങ്ങളില്‍ ഉപയോഗിക്കുന്ന ചുവന്ന പൊടിയായ തിലകം ഐശ്വര്യത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമായി നെറ്റിയില്‍ അണിയുന്നു. പവിത്രമായ ഈ അടയാളം നെഗറ്റീവ് എനര്‍ജിയില്‍നിന്ന് ഭക്തരെ സംരക്ഷിക്കുന്നു. മള്‍ട്ടി അസറ്റ് ഫണ്ടില്‍ പ്രതീകാത്മക കവചമായി സ്വര്‍ണം പ്രവര്‍ത്തിക്കുന്നു.
പണപ്പെരുപ്പത്തിനും വിപണിയിലെ മാന്ദ്യത്തിനും എതിരെ പ്രതിരോധമായി സ്വര്‍ണത്തെ പലപ്പോഴും പരിഗണിക്കുന്നു. സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന തിലകംപോലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സുരക്ഷിതമായ സ്വത്തായി പ്രവര്‍ത്തിച്ച് സ്വര്‍ണം നിങ്ങളുടെ പോര്‍ട്ഫോളിയോക്ക് സംരക്ഷണം നല്‍കുന്നു. മൂല്യം സംരക്ഷിക്കാനുള്ള അതിന്റെ കഴിവ്, നിക്ഷേപകര്‍ക്ക് അവരുടെ സമ്പത്ത് സംരക്ഷിക്കാന്‍ ഉതകുന്ന ഒരു പ്രധാന ഘടകമാക്കി മാറ്റുന്നു.
സമീപകാലത്ത് സ്വര്‍ണവും മികച്ച ആദായം നല്‍കുന്നുണ്ട്. വിലയേറിയ ലോഹത്തിന് വിവിധ ഉപയോഗങ്ങളുണ്ടെന്നതും ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയിലും ചൈനയിലും പ്രതിശീര്‍ഷ വരുമാനം ഉയരുന്നതിനാലും മഞ്ഞലോഹത്തിന്റെ ഡിമാന്റ് വര്‍ധിക്കുമെന്നതാണ് സ്വര്‍ണവിലയിലെ ആരോഗ്യകരമായ മൂല്യവര്‍ധനവിന്റെ ഒരു കാരണം.
നാണയങ്ങള്‍/ധനം: പണത്തിന് തുല്യം
സമ്പത്ത്, സമൃദ്ധി, സാമ്പത്തിക സമൃദ്ധി എന്നിവയുടെ പ്രതീകമായി അവസാനം പൂജാ താലിയില്‍ നാണയങ്ങളോ പണമോ ഇടുന്നു. സാമ്പത്തിക വളര്‍ച്ചക്കും സുസ്ഥിരതയ്ക്കും വേണ്ടി അനുഗ്രഹം അഭ്യര്‍ഥിക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിന്റെ ലോകത്ത് ട്രഷറി ബില്ലുകളും റീപര്‍ച്ചേയ്സ് കരാറുകളും (ടിആര്‍ഇപിഎസ്) പണത്തിന് തുല്യമായാണ് കാണുന്നത്.
പണത്തിന് തുല്യമായവ പോര്‍ട്ഫോളിയോയില്‍ സുരക്ഷാ വല തീര്‍ക്കുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാലത്ത് സ്ഥിരതയും ഫ്ളക്സിബിലിറ്റിയും ഉറപ്പാക്കുന്നു.
ശ്രുതിമധുരമായ തുല്യത
എല്ലാ ഘടകങ്ങളും ഇല്ലാതെ പൂജ താലി അപൂര്‍ണമായിരിക്കുന്നതു പോലെ, സന്തുലിതവും ദീര്‍ഘകാല വിജയവും കൈവരിക്കുന്നതിന് വൃത്താകൃതിയുള്ള പോര്‍ട്ഫോളിയോക്ക് അസറ്റ് ക്ലാസുകളുടെ മിശ്രിതം ആവശ്യമാണ്. ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണം, കാഷ് എന്നിവയുടെ സംയോജനത്തോടെ നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിക്കാനുള്ള വൈവിധ്യമാര്‍ന്ന സമീപനം മള്‍ട്ടി-അസറ്റ് ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. അത് നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് പോര്‍ട്ഫോളിയോയുടെ ചൈതന്യവും ആരോഗ്യവും ഉറപ്പാക്കാന്‍ സഹായിക്കുന്നു.
Content Highlights: Make your portfolio shine with Multi-Asset Funds this Diwali By Suresh Soni
Published: 28 Oct 2024, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented