മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റുമെന്റ് ട്രസ്റ്റ്, എസ്‌ഐഎഫ് തുടങ്ങിയ നിക്ഷേപങ്ങളില്‍ സുപ്രധാനമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സെബി. 2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIF) റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകളി (REITs)ലെ നിക്ഷേപവും ഓഹരിക്ക് സമാനമായി കണക്കാക്കും. ഇതേസമയം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (InvITs) ഹൈബ്രിഡ് വിഭാഗത്തില്‍ തുടരും.
നിലവില്‍ ഡെറ്റ് സ്‌കീമുകളിലുള്ള റീറ്റ്‌സ് നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ (grandfathering) നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കുള്ള പ്രോത്സാഹന പദ്ധതിയും സെബി പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന B30 ഇന്‍സെന്റീവ് റൂള്‍ ഒഴിവാക്കി. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള നിക്ഷേപകരെയും വനിതാ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി അവതരിപ്പിച്ചു.
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍(REITs)
സെബിയുടെ പുതിയ വ്യവസ്ഥ പ്രകാരം റീറ്റ്‌സുകളെ (REITs) ഇക്വിറ്റി വിഭാഗത്തിലേക്ക് മാറ്റി. മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇത് അവസരമൊരുക്കും.
2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളും (SIFs) റീറ്റ്‌സുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളായി പരിഗണിക്കും.
റീറ്റ്‌സുകളുടെ സ്വഭാവം ഇക്വിറ്റിയോട് കൂടുതല്‍ സാമ്യമുള്ളതും താരതമ്യേന ഉയര്‍ന്ന ദ്രവ്യത (liquidity) ഉള്ളതുമാണ്. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളുമായി യോജിപ്പിക്കുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയോട് (AMFI) വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്‌ക്രിപ്റ്റുകളുടെ പട്ടികയില്‍ റീറ്റ്‌സുകളെ ഉള്‍പ്പെടുത്താന്‍ സെബി നിര്‍ദ്ദേശിച്ചുട്ടുണ്ട്. 2026 ജൂലൈ 1-ന് ശേഷമാകും റീറ്റ്‌സുകളെ ഇക്വിറ്റി സൂചികകളില്‍ ഉള്‍പ്പെടുത്തുക.
2025 ഡിസംബര്‍ 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ ഡെറ്റ് സ്‌കീമുകളിലും SIF-കളുടെ നിക്ഷേപ തന്ത്രങ്ങളിലും നിലവിലുള്ള റീറ്റ്‌സ് നിക്ഷേപങ്ങള്‍ക്ക് പുതിയ നിയമം ബാധകമാകില്ല (grandfathered).
അതേസമയം വിപണി സാഹചര്യങ്ങള്‍, പണലഭ്യത, നിക്ഷേപകരുടെ താല്‍പ്പര്യം എന്നിവ പരിഗണിച്ച് ഡെറ്റ് സ്‌കീമുകളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് റീറ്റ്‌സുകളെ ഒഴിവാക്കാന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് (AMCs)സെബി അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: SEBI mandates Mutual Funds, REITs, and SIFs to be treated as equities from Jan 1, 2026. Discover the implications for your investments. New distributor incentives also introduced.
Published: 29 Nov 2025, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented