പരസ്പരം ലയിച്ച് ഒറ്റ കമ്പനിയാകാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളായ വിയാകോം 18 ഉം സ്റ്റാര്‍ ഇന്ത്യയും. ഇരുവരും ലയനകാര്യത്തിൽ അന്തിമ നടപടികളിലേയ്ക്ക് അടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജിയോഹോട്സ്റ്റാർ എന്നായിരിക്കും പുതിയ പ്ലാറ്റ്ഫോമിന്റെ പേര് എന്നാണ് കരുതുന്നത്. എന്നാൽ, ഇത് മുൻകൂട്ടി കണ്ട് ഒരു മുഴംമുൻപേ എറിഞ്ഞ് ഇരു കമ്പനികളെയും കുഴപ്പിച്ചിരിക്കുകയാണ് ഡൽഹിക്കാരനായ ഒരു ആപ്പ് ഡെവലപ്പർ. ജിയോ ഹോട്സ്റ്റാര് എന്ന ഡൊമെയ്ൻ ഇയാൾ സ്വന്തമാക്കിയിരിക്കുകയാണ്. jiohotstar.com എന്ന വെബ് പേജ് തുറക്കുമ്പോൾ ജിയോ ഹോട്സ്റ്റാർ എന്ന വലിയ ബാനറാണ് പ്രത്യക്ഷപ്പെടുക. ബെസ്റ്റ് ഓഫ് എന്റർടെയ്ൻമെന്റ്, സ്ട്രീമിങ് സൂൺ എന്ന സന്ദേശവുമുണ്ട്. പ്രത്യേകിച്ച് ലോഗോ ഒന്നും കൊടുത്തിട്ടില്ല. ഇതിനൊപ്പമുള്ള റിലയൻസ് ഇൻഡസ്ട്രീസിനുള്ള കത്താണ് ഏറെ രസകരം.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ് ''സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുള്ള വ്യക്തിയാണ് ഞാന്‍. ജിയോ ഹോട്സ്റ്റാർ എന്ന ലയനത്തെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി കേട്ടിരുന്നു. ജിയോ ഹോട്സ്റ്റാർ എന്ന പേരിലേക്ക് ഹോട്സ്റ്റാറും മാറുമെന്ന് ചിന്തിച്ചാണ് ഞാൻ ജിയോഹോട്സ്റ്റാർഡോട്ട് കോം എന്ന ഡൊമെയിന്‍ സ്വന്തമാക്കിയത്. എനിക്ക് കേംബ്രിഡ്ജ് സർവകലാശാലയിൽ ഒരു കോഴ്സ് ചെയ്യുന്നതിനുള്ള ചെലവ് റിലയന്‍സ് വഹിക്കുകയാണെങ്കില്‍ ഡൊമെയിന്‍ നല്‍കാന്‍ തയ്യാറാണ്. വൻകിട കമ്പനിയായ റിലയൻസിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാര്യമാണ്. എന്നാൽ, എന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന ഒരു വിഷയമാണിത്- കത്തിൽ പറഞ്ഞു. റിലയൻസ് ഇതുവരെ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.
Content Highlights: reliance threatening legal action says techie who asked for 1 crore to give up jiohotstar domain
Published: 24 Oct 2024, 05:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented