തൃശ്ശൂർ: ഇൻേഫാസിസ്‌ ഫിനാക്കിൾ ക്ളയന്റ്‌ ഇന്നവേഷൻ അവാർഡ്‌സ്‌ 2020-ൽ രണ്ട്‌ പ്രധാന വിഭാഗങ്ങളിൽ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ജേതാക്കളായി.

To advertise here,

സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ സൈബർ മാർട്ട്‌ ‘ഇക്കോ സിസ്റ്റത്താൽ നയിക്കപ്പെടുന്ന പുതുമ’ എന്ന വിഭാഗത്തിൽ ഒന്നാംസ്ഥാനം കൈവരിച്ചു. ഇടപാടുകാരുടെ ഡിജിറ്റൽ ജീവിതത്തിന്റെ ഭാഗമായി മാറുന്നതിലൂടെ ബന്ധങ്ങൾ സുദൃഢമാക്കുന്ന ബാങ്കിങ്‌ സ്ഥാപനങ്ങളുടെ പുതുമകളെയാണ്‌ ഈ വിഭാഗത്തിൽ പരിഗണിച്ചത്‌.

റോബോട്ടിക്‌ പ്രോസസ്‌ ഓട്ടോമേഷനിലൂടെ ഇടപാടുകാരുടെ ബാങ്കിങ്‌ അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സൗത്ത്‌ ഇന്ത്യൻ ബാങ്കിന്‌ ‘കസ്റ്റമർ ജേണി റീഇമാജിനേഷൻ’ പട്ടം നേടിക്കൊടുത്തു.