ആധാറും പാനും ബന്ധിപ്പിക്കാത്തതിനാലോ ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും സ്ഥിരീകരിക്കാത്തതിനാലോ കെ.വൈ.സി 'ഹോള്‍ഡ്' ചെയ്തിട്ടുള്ള നിക്ഷേപകര്‍ക്ക് തുടര്‍ന്നും ഇടപാട് നടത്താനാകും. ഈ വിഭാഗത്തിലുള്ളവരെ 'രജിസ്ട്രേഡ്' സ്റ്റാറ്റസിലേക്ക് മാറ്റാനാണ് സെബിയുടെ തീരുമാനം.
ഇതോടെ ഈ വിഭാഗത്തിലെ നിക്ഷേപകര്‍ക്ക് നിലവിലുള്ള ഫണ്ട് ഹൗസുകളില്‍ ഇടപാട് തുടരാനാകും. അതേസമയം നിലവില്‍ നിക്ഷേപമില്ലാത്ത എ.എം.സികളുടെ സ്കീമുകളില്‍ നിക്ഷേപിക്കാന്‍ കഴിയില്ല.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്ബന്ധമാണോയെന്ന ചോദ്യത്തിന് സെബി ഇപ്രകാരമാണ് മറുപടി നല്‍കിയത്: എന്‍.ആര്.ഐക്കാര്‍, ഇന്ത്യക്കാരല്ലാത്തവര്, 80 വയസ്സിന് മുകളിലുള്ളവര്‍, അസ്സം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ താമസക്കാര്‍ എന്നിവര്‍ക്കും പാന്‍ ആധാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ല.
അതേസമയം, കെ.വൈ.സി വാലിഡേറ്റഡ്-ആകണമെങ്കില്‍ പാനും ആധാറും ബന്ധിപ്പിക്കേണ്ടതുണ്ട്. കെ.വൈ.സി രജിസ്ട്രേഷന് അതോറിറ്റിയുടെ വെബ്സൈറ്റില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും വേണം. മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും സ്ഥിരീകരിക്കാത്തവര്ക്ക് നിലവില്‍ നിക്ഷേപമുള്ള ഫണ്ട് കമ്പനകളുടെ സ്കീമുകളില്‍ നിക്ഷേപിക്കാന്‍ അനവദിക്കും. നിലവില്‍ അതിന് അനുവാദമില്ലായിരുന്നു.
Content Highlights: Sebi eases KYC norms for mutual fund investors
Published: 17 May 2024, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented