2,650 കോടി രൂപ അറ്റാദായം നേടിയ ഐസിഐസിഐ പ്രൂഡൻഷ്യൽ ആണ് മുന്നിൽ. എസ്ബിഐ എഎംസിയും എച്ച്ഡിഎഫ്‌സി എഎംസിയും തൊട്ടുപിന്നാലെയുണ്ട്.

2025 സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ ലാഭമുണ്ടാക്കിയത് 20,000 കോടി രൂപയിലെറെ. മുൻ സാമ്പത്തിക വർഷത്തെ 15,760 കോടിയെ അപേക്ഷിച്ച് 27 ശതമാനമാണ് വർധന. നികുതിക്ക് മുമ്പുള്ള ആദായക്കണക്കുകളാണിത്. നികുതിക്ക് ശേഷമുള്ള മൊത്തം ലാഭം 14,917 കോടി രൂപയുമാണ്.
2,650 കോടി രൂപ അറ്റാദായം നേടിയ ഐസിഐസിഐ പ്രൂഡൻഷ്യൽ ആണ് മുന്നിൽ. എസ്ബിഐ എഎംസിയും എച്ച്ഡിഎഫ്‌സി എഎംസിയും തൊട്ടുപിന്നാലെയുണ്ട്. 28 എഎംസികൾ ലാഭമുണ്ടാക്കിയപ്പോൾ ബജാജ് ഫിൻസർവ്, ഗ്രോ, ട്രസ്റ്റ് എന്നിവ ഉൾപ്പടെ 16 എഎംസികൾ നഷ്ടം രേഖപ്പെടുത്തി.
നേട്ടമുണ്ടാക്കിയവർ
- ഐസിഐസിഐ പ്രൂഡൻഷ്യൽ എഎംസി: ഏകദേശം 3,500 കോടി രൂപ (നികുതിക്ക് മുമ്പുള്ള) ലാഭം നേടി ഒന്നാം സ്ഥാനത്തെത്തി.
- എസ്ബിഐ എഎംസി: ഏകദേശം 3,400 കോടി രൂപയുമായി രണ്ടാം സ്ഥാനത്താണ്.
- എച്ച്ഡിഎഫ്‌സി എഎംസി: ഏകദേശം 3,300 കോടി രൂപയുമായി മൂന്നാം സ്ഥാനത്തെത്തി.
- നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടും ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടും യഥാക്രമം 1,700 കോടി രൂപയുടെയും 1,250 കോടി രൂപയുടെയും നേട്ടമുണ്ടാക്കി നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
- യുടിഐ, കോട്ടക് മഹീന്ദ്ര, മോത്തിലാൽ ഓസ്വാൾ, ആക്സിസ്, മിറേ അസറ്റ് എന്നിവയും മികച്ച നേട്ടമുണ്ടാക്കിയ എഎംസികളാണ്.
നഷ്ടം രേഖപ്പെടുത്തിയവർ:
ബജാജ് ഫിൻസെർവ്, ഗ്രോ, ട്രസ്റ്റ്, ജെഎം ഫിനാൻഷ്യൽ, ഐടിഐ എഎംസി, പിജിഐഎം ഇന്ത്യ എഎംസി എന്നിവയുൾപ്പെടെ 16 എഎംസികൾ 2025 സാമ്പത്തിക വർഷത്തിൽ നഷ്ടം നേരിട്ടു.
ലാഭക്കണക്ക് ഇങ്ങനെ:
2025 സാമ്പത്തിക വർഷത്തിലെ അറ്റാദായം
| എഎംസി | (കോടി രൂപ) |
|---|---|
| ഐസിഐസിഐ പ്രു | 2651 |
| എസ്ബിഐ | 2540 |
| എച്ച്ഡിഎഫ്സി | 2461 |
| നിപ്പോൺ ഇന്ത്യ | 1286 |
| ആദിത്യ ബിർള സൺ ലൈഫ് | 931 |
| കോട്ടക് | 798 |
| യുടിഐ | 732 |
| മോത്തിലാൽ ഓസ്വാൾ | 656 |
| ആക്സിസ് | 619 |
| മിറേ അസറ്റ് | 400 |
| ഡിഎസ്പി | 396 |
| ടാറ്റ | 294 |
| ക്വാണ്ട് | 267 |
| എച്ച്എസ്ബിസി | 263 |
| പിപിഎഫ്എഎസ് | 246 |
| കാനറ റൊബേക്കോ | 190 |
| സുന്ദരം | 153 |
| 360 വൺ | 147 |
| ഇൻവെസ്കോ | 132 |
| ബന്ധൻ | 108 |
| ബറോഡ ബിഎൻപി പാരിബാസ് | 56 |
| എഡൽവീസ് | 53 |
| യൂണിയൻ | 34 |
| എൽഐസി | 8 |
| ടോറസ് | 7 |
| എൻജെ | 4 |
| ഹീലിയോസ് | -0.5 |
| സാംകോ | -2 |
| ഓൾഡ്ബ്രിഡ്ജ് | -2 |
| സെറോധ | -8 |
| മഹീന്ദ്ര മാനുലൈഫ് | -10 |
| ഏഞ്ചൽ വൺ | -12 |
| ക്വാണ്ടം | -14 |
| വൈറ്റ്ഓക്ക് ക്യാപിറ്റൽ | -17 |
| ശ്രീറാം | -17 |
| നവി | -19 |
| പിജിഐഎം ഇന്ത്യ | -24 |
| ഐടിഐ | -25 |
| ജെഎം ഫിനാൻഷ്യൽ | -43 |
| ട്രസ്റ്റ് | -45 |
| ഗ്രോ | -58 |
| ബജാജ് ഫിൻസെർവ് | -219 |
| ആകെ | 14916.5 |
ചില എഎംസികൾ മ്യൂച്വൽ ഫണ്ടിലെ മാത്രം എയുഎം ആണ് വെളിപ്പെടുത്തിയിട്ടുള്ളത്. മറ്റു ചിലർ മ്യൂച്വൽ ഫണ്ട്, പിഎംഎസ്/എഐഎഫ് ബിസിനസുകളുടെ സംയോജിത എയുഎം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ പൊതുവായി ലഭ്യമായ കണക്കുകൾ മാത്രമാണ് ഈ വിശകലനത്തിൽ പരിഗണിച്ചിട്ടുള്ളത്.
Content Highlights: Discover how Indian mutual fund companies achieved over ₹20,000 crore profit in FY25. See top performers like ICICI Prudential, SBI, and HDFC AMCs. Learn about the industry`s growth.
Published: 14 Jan 2026, 01:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented