കൊട്ടക് മഹീന്ദ്ര എഎംസി നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇടിഎഫ് അവതരിപ്പിച്ചു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയെയാകും ഇടിഎഫ് പിന്തുടരുക. പുതിയ ഫണ്ട് ഓഫർ ജൂലായ് 15ന് അവസാനിക്കും.

To advertise here,

രാജ്യത്തെ സ്വകാര്യ ബാങ്കിങ് മേഖലയുടെ വളർച്ചയിൽ പങ്കാളികളാകാനുള്ള അവസരമാകും നിക്ഷേപകർക്ക് ഈ സ്‌കീമിലൂടെ ലഭിക്കുക.

നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികയിലെ ഓഹരികളിൽ അതേ അനുപാതത്തിൽ നിക്ഷേപം നടത്തുന്നതിനാൽ സൂചികയുടെ പ്രകടനത്തിന് സമാനമായ റിട്ടേണായിരിക്കും ലഭിക്കുക. ധനകാര്യമേഖലയിലെ നിർണായക വിഭാഗമായ സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം വൈവിധ്യവത്കരിക്കാൻ ഇടിഎഫ് നിക്ഷേപം ഉപകരിക്കും.