റോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്: ഒരു വര്‍ഷത്തനിടെ നല്‍കിയത് 26 % നേട്ടമുംബൈ: നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച് ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ആറ് വര്‍ഷം പിന്നിടുന്നു. ഒരു വര്‍ഷകാലയളവില്‍ 26 ശതമാനവും മൂന്ന് വര്‍ഷ കാലയളവില്‍ 12.53 ശതമാനവും അഞ്ച് വര്‍ഷ കാലയളവില്‍ 15.96 ശതമാനവും നേട്ടം ഫണ്ട് നല്‍കി. 

To advertise here,

ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 4,000 കോടി പിന്നിടുകയും ചെയ്തു. ഓഹരി, കടപ്പത്രം എന്നിവയില്‍ മാത്രമല്ല, ഡെറിവേറ്റീവ് സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് വ്യത്യസ്ത കാലയളവുകളില്‍ അടിസ്ഥാന സൂചികയേക്കാള്‍ നേട്ടം ഫണ്ട് നല്‍കിയത്. 

സമീപകാലയളവിലെ ചാഞ്ചാട്ടമാണ് ഹൈബ്രിഡ് ഫണ്ടുകള്‍ ജനപ്രിയമാക്കിയത്. താരതമ്യേന യാഥാസ്ഥിതികരായ ഇക്വിറ്റി നിക്ഷേപകര്‍ക്കാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ അനുയോജ്യം. വളര്‍ച്ചക്കും മൂലധന സംരക്ഷണത്തിനും ഇടയില്‍ ബാലന്‍സ് ചെയ്താണ് ഈ ഫണ്ടുകളുടെ നീക്കം. ഇക്വിറ്റി വിഭാഗം നിക്ഷേപം ചലനാത്മകമായി ക്രമീകരിക്കുന്നു. വാങ്ങല്‍ അവസരം മുതലാക്കി വിപണി അമിത മൂല്യത്തിലാകുമ്പോള്‍ ഇക്വിറ്റി നിക്ഷേപം കുറയ്ക്കുകയും ഹ്രസ്വകാല ഇടിവുകളില്‍ നിക്ഷേപം കൂട്ടുകയും ചെയ്യുന്നു. അതേസമയം, ബറോഡ ബിഎന്‍പി പാരിബാസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട്  പോലുള്ള സ്‌കീമുകളിലെ ഫണ്ട് മാനേജര്‍മാര്‍ അധിക സുരക്ഷ വാഗ്ദാനം ചെയ്ത് ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നുവെന്ന് ഉറപ്പാക്കുന്നു.

നിശ്ചിത വിപണി മൂല്യമുള്ള ഓഹരികള്‍ വേണമെന്ന നിബന്ധനയില്ലാത്തതിനാല്‍  ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിലൂടെ റിസ്‌ക് പരിമിതപ്പെടുത്തി വൈവിധ്യവത്കരണത്തിലൂടെ പരമാവധി നേട്ടമുണ്ടാക്കാന്‍ അവസരം ലഭിക്കുമെന്നതാണ് ഈ വിഭാഗം ഫണ്ടുകളിലെ പ്രത്യേകത.