ഗോള്‍ഡ് ബോണ്ട് നിക്ഷേപകര്‍ക്ക് ലഭിച്ചത് വന്‍ നേട്ടം. 2017 ഒക്ടോബര്‍ 23ന് പുറത്തിറക്കിയ 2027-18 സീരീസ് IV ന്റെ കാലാവധി പൂര്‍ത്തിയാതോടെ പിന്‍വലിക്കല്‍ തുക റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. യൂണിറ്റ് ഒന്നിന് 12,704 രൂപയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. അതായത് 325 ശതമാനം നേട്ടം. ഒരു ഗ്രാമിന് തുല്യമായ യൂണിറ്റ് വില അന്ന് 2,971 രൂപയായിരുന്നു.
കാലാവധി പൂര്‍ത്തിയാക്കുന്നതിന്റെ തൊട്ടുമുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ 99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ക്ലോസിങ് വിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് പിന്‍വലിക്കല്‍ തുക നിശ്ചയിക്കുന്നത്. അതുപ്രകാരം ഈ സീരീസിന്റെ വില നിശ്ചയിച്ചത് ഒക്ടോബര്‍ 17, 20, 22 തിയതികളിലെ നിരക്ക് പ്രകാരമാണ്. ഒക്ടോബര്‍ 23നായിരുന്നു കാലാവധിയെത്തിയത്.
ആദായം
പലിശ ഒഴികെ 12,704 രൂപയാണ് എട്ട് വര്‍ഷകാലയളവ് പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത്. നിക്ഷേപിച്ച തുകയാകട്ടെ 2,987 രൂപയും. നേട്ടം 9,717 രൂപ. ആറ് മാസംകൂടുമ്പോല്‍ 2.50 ശതമാനം പലിശയും ഇത് കൂടാതെ ലഭിച്ചു.
ശതമാനക്കണക്കില്‍
- മൊത്തം നേട്ടം: 325 ശതമാനം.
- വാര്‍ഷിക കൂട്ടുപലിശ പ്രകാരം(CAGR): 19.84%
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ സവിശേഷതകള്‍
- ഗ്രാമിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ചിട്ടുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് ഗോള്‍ഡ് ബോണ്ട്.
- യഥാര്‍ത്ഥ സ്വര്‍ണ്ണം വാങ്ങുന്നതിന് ബദല്‍ ആയാണ് എസ്ജിബി അവതരിപ്പിച്ചത്.
- ഭാരത സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.
- ഇഷ്യൂ വില നല്‍കി ബോണ്ടുകള്‍ വാങ്ങുകയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണം തിരികെ ലഭിക്കുകയും ചെയ്യുന്നു.
- എട്ട് വര്‍ഷമാണ് കാലാവധി.
- ബോണ്ട് ഇഷ്യൂ ചെയ്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ ആവശ്യമെങ്കില്‍ നിക്ഷേപം പിന്‍വലിക്കാം.
നടപ്പ് സാമ്പത്തിക വര്‍ഷം ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കിയിട്ടില്ല. മുമ്പ് പുറത്തിറക്കിയ ബോണ്ടുകള്‍ സ്‌റ്റോക്ക് എക്‌സേചേഞ്ചുകള്‍ വഴി വാങ്ങന്‍ കഴിയും.
Content Highlights: redemption value and impressive gains.
Published: 25 Oct 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented