മലപ്പുറം: മലപ്പുറത്തെ ആദ്യകാല കലാകാരനായ ആനപ്പടിക്കൽ മൂസഹാജിയെ കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ചാപ്റ്റർ ആദരിച്ചു. മലപ്പുറം നഗരസഭാംഗം ഹാരിസ് ആമിയൻ ഉപഹാരം നൽകി. അക്കാദമി ജില്ലാ ട്രഷറർ അലവി നരിപ്പറ്റ പൊന്നാടയണിയിച്ചു. ചാപ്റ്റർ പ്രസിഡന്റ് നിസാർ കാടേരി അധ്യക്ഷനായി. മലപ്പുറത്തെ ആദ്യകാല തബലിസ്റ്റായ മൂസഹാജി മ്യൂസിക് ക്ലബ്ബുകളുടെയും സംഗീതവിദ്യാലയങ്ങളുടെയും സ്ഥാപകരിൽ പ്രമുഖനും സാംസ്കാരിക ചടങ്ങുകളുടെ സംഘാടകനുമായിരുന്നു. ബഷീർ പെരുമ്പള്ളി, അൻവർ ടൈറ്റാനിയം, അഹമ്മദലി മൗലവി, സമീർ വാളൻ, ഷുക്കൂർ മാട്ടുമ്മൽ, മാനു അറവങ്കര, കെ.ടി. ഹസൈൻ, എ.പി. ഷാഹുൽഹമീദ്, സാജുദ്ദീൻ, അബ്ദുൽ മനാഫ്, നജ്മുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

To advertise here,