മേലാറ്റൂർ: ഒലിപ്പുഴയിലെ മിച്ചഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിക്കെതിരേ സി.പി.എമ്മിന്റെ വിശദീകരണ പൊതുയോഗം നടന്നു. ഡി.വൈ.എഫ്.ഐ., കർഷകസംഘം, വിവിധ ബഹുജനസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ മേലാറ്റൂർ അങ്ങാടിയിൽ നടത്തിയ യോഗം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. ശ്യാമപ്രസാദ് ഉദ്ഘാടനംചെയ്തു. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം വി.കെ. റഊഫ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുഗുണപ്രകാശ്, കെ. നന്ദകുമാർ, ഇ. ഷിജിൽ, വി.ഇ. ശശിധരൻ, കെ.കെ. സിദ്ദീഖ്, കെ.എച്ച്. ഹേമന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

To advertise here,