
പെരിന്തൽമണ്ണ: വിസ്‌ഡം എജുക്കേഷൻ ബോർഡ് മലപ്പുറം ഈസ്റ്റ് ജില്ലാ ‘സർഗവസന്തം’ മദ്രസ കലാമേളയിൽ പെരിന്തൽമണ്ണ കോംപ്ലക്സ് ജേതാക്കളായി. അങ്ങാടിപ്പുറം കോംപ്ലക്സ് രണ്ടും കാളികാവ് കോംപ്ലക്സ് മൂന്നും സ്ഥാനങ്ങൾ നേടി.
പെരിന്തൽമണ്ണ മൗലാന കാമ്പസിൽ നടന്ന കലാമേള നജീബ് കാന്തപുരം എം.എൽ.എ. ഉദ്‌ഘാടനംചെയ്തു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വഹാബ് സ്വലാഹി അധ്യക്ഷനായി. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, വിസ്‌ഡം യൂത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സമീർ മുണ്ടേരി, സ്വാഗതസംഘം കൺവീനർ മൻസൂർ അമാനി, ഒ.പി. ഫദ്‌ലുള്ള എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. റഷീദ് കാരപ്പുറം ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാനതല മത്സരം ഡിസംബർ 26, 27 തീയതികളിൽ കാസർകോട് നടക്കും.
Content Highlights: Perinthalmanna Complex emerged as the champions at the Wisdom Education Board Malappuram East district madrasa arts festival held at Moulana Campus.
Published: 29 Nov 2026, 11:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented