
വേങ്ങര: വേങ്ങര കൂരിയാട് നടക്കുന്ന ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്രി കെ.എം. ഷാജി ഉദ്ഘാടനംചെയ്തു. തലസ്ഥാനത്തെ വഴുതക്കാട്ടെ ട്രിഡ ബിൽഡിങ്ങിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്‌നേശ്വരിക്കൊപ്പമെത്തിയായിരുന്നു പോസ്റ്റർ പതിച്ച് ഉദ്ഘാടനം നിർവഹിച്ചത്.
പരിപാടിയിൽ കുടുംബശ്രീ ഗവേണിങ് ബോഡിയംഗം വി.കെ.എം. ഷാഫി, ട്രിഡ സെക്രട്ടറി കെ.യു. ബിനി, പബ്‌ളിക് റിലേഷൻസ് ഓഫീസർ ബി. സേതു രാജ്, പ്രോഗ്രാം ഓഫീസർ എം. ലിഷാ മോഹൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജി. രമേശ് എന്നിവർ പങ്കെടുത്തു.
ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം വേങ്ങര കൂരിയാട് പനമ്പുഴക്കടുത്തുള്ള പാടത്താണ് പരിപാടികൾ നടക്കുന്നത്.
Content Highlights: Minister inaugurated the promotional campaign for the National Saras Mela to be held at Kooriyad in Vengara from December 22 to 31.
Published: 29 Nov 2026, 06:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented