തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് സ്ഥാനത്തേക്ക് എഴുത്തുകാരന് വൈശാഖനെ തിരഞ്ഞെടുത്തു. എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് ചെയര്മാന് സ്ഥാനത്ത് ഒഴിവുവന്നത്.
തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന യോഗത്തില്‍ ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എ. പേര് നിര്‍ദേശിച്ചു. ട്രസ്റ്റ് അംഗങ്ങളായ സി. ഹരിദാസ്, ആലങ്കോട് ലീലാകൃഷ്ണന്, മണമ്പൂര്‍ രാജന് ബാബു, അഡ്വ. എം. വിക്രംകുമാര്‍ എന്നിവര്‍ പിന്താങ്ങി. എം.ആര്. രാഘവവാരിയര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വൈശാഖന് തിരഞ്ഞെടുക്കപ്പെട്ട വിവരം ട്രസ്റ്റ് സെക്രട്ടറി പി. നന്ദകുമാറും ട്രസ്റ്റ് അംഗങ്ങളും പ്രഖ്യാപിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്മാന്, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 25 വര്‍ഷമായി തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗമാണ്.
മൂവാറ്റുപുഴ കണ്ടച്ചാവടി വീട്ടില്‍ പരേതരായ കൃഷ്ണകുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനാണ് വൈശാഖന് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എം.കെ. ഗോപിനാഥന് നായര്‍. ഇപ്പോള്‍ പാലക്കാട് ചിറ്റൂര്‍ പനയൂരില്‍ പൗര്‍ണമി വീട്ടിലാണ് താമസം. ഭാര്യ: പരേതയായ പത്മ. മക്കള്‍: പ്രവീണ്‍, പ്രദീപ്, പൂര്‍ണിമ.
Content Highlights: Writer Vaisakhan selected as new chairman of Thunchan memorial trust
Published: 28 Jan 2025, 07:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented