
ഉദുമ: സാഹിത്യത്തില്‍ താത്പര്യം ഉണ്ടായിരുന്ന തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരായിരുന്ന എം.ടി. വാസുദേവന്‍ നായരാണ് കാര്‍ട്ടൂണിസ്റ്റാക്കിയതെന്ന് ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ കെ.എ. ഗഫൂര്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ച ചടങ്ങില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാര്‍ട്ടൂണ്‍, ചിത്രകല, മേഖലകളില്‍ നല്‍കിയ സംഭാവന കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി കെ.എ. ഗഫൂറിന് വിശിഷ്ടാംഗത്വം സമ്മാനിച്ചത്.
ബഷീര്‍, എം.ടി. തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഗഫൂര്‍ ഉദുമയിലെ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. ബാര മുല്ലച്ചേരിയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യാണ് വിശിഷ്ടാംഗത്വം സമ്മാനിച്ചത്.
അക്കാദമി ചെയര്‍മാന്‍ സുധീര്‍നാഥ്, അക്കാദമി ഖജാന്‍ജി പി.യു. നൗഷാദ്, കാര്‍ട്ടൂണിസ്റ്റ് ടി.എം. അന്‍വര്‍ സാദത്ത് തളങ്കര, അരവിന്ദ് പയ്യന്നൂര്‍, മുജീബ് അഹ്‌മദ്, ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ. മുഹമ്മദലി, കെ. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

1961-ല്‍ വേങ്ങര ഗവ. ഹൈസ്‌കൂളില്‍ ചിത്രകലാ അധ്യാപകനായി ചേര്‍ന്നു. ബേപ്പൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായ കാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ അയല്‍ക്കാരനായതോടെയാണ് ചിത്രകഥയും കാര്‍ട്ടൂണുമെല്ലാം പിറന്നത്. ആദ്യ ചിത്രകഥയായ 'മനുഷ്യന്' മാതൃഭൂമിയിലാണ് വന്നത്. തുടര്‍ന്നുള്ള ഒരുദശകം കാര്‍ട്ടൂണുകളും ചിത്രകഥകളും ചിത്രീകരണവരയും എഴുത്തുമായി കേരളത്തിലെ ആനുകാലികങ്ങളില്‍ കെ.എ. ഗഫൂര്‍ നിറഞ്ഞുനിന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന മണ്ണുണ്ണി, മാന്ത്രികക്കട്ടില്‍, പറക്കും തൂവാല, ഹറാം മൂസ തുടങ്ങിയ ചിത്രകഥകളിലൂടെ വായനക്കാരുടെ മനംകവര്‍ന്നു. മാതൃഭൂമിയില്‍ 1964-ല്‍ അയിശു കുഞ്ഞിമ എന്ന കഥ പ്രസിദ്ധീകരിച്ചതോടെ ഗഫൂര്‍ ശ്രദ്ധേയനായി. ഈ കഥ കണ്ണൂര്‍ സര്‍വകലാശാല ബി.എ. മലയാളത്തില്‍ പാഠഭാഗമാണ്.
20-ഓളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈമൂനയാണ് ഭാര്യ. മക്കള്‍: ആയിഷത്ത് ശാലിന, പരേതനായ ഗമാല്‍ റിയാസ്.
Content Highlights: Cartoonist K.A. Ghafoor says about M .T. Vasudevan Nair
Published: 03 Aug 2024, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented