ചരമം

ഓമന

കടയ്ക്കൽ: തുടയന്നൂർ കാട്ടാമ്പള്ളി വാഴവിളവീട്ടിൽ ഓമന (47) അന്തരിച്ചു. ഭർത്താവ്: എസ്.രാജൻ (ഭരണസമിതി അംഗം, തുടയന്നൂർ എസ്.സി.ബി.). മക്കൾ: രാഹുൽ ആർ., രാഖി ആർ. മരുമകൻ: വിനോദ്.

പനിക്ക് ചികിത്സതേടിയ അധ്യാപിക മരിച്ചു

എച്ച് വൺ എൻ വൺ എന്ന് സംശയം

കുന്നിക്കോട് : പനിക്ക് ചികിത്സതേടിയ അധ്യാപിക മരിച്ചു. എച്ച് വൺ എൻ വൺ രോഗബാധയാണെന്ന സംശയത്തെ തുടർന്ന് യുവതിയുടെ തൊണ്ടയിലെ സ്രവം വിദഗ്ധ പരിശോധനയ്ക്കയച്ചു.

പുനലൂർ ചാലക്കോട് ചരുവിളവീട്ടിൽ ഷാന്റെ ഭാര്യ ഷെമീന (26) ആണ് മരിച്ചത്. ആവണീശ്വരത്തെ കുടുംബവീട്ടിലെത്തിയ യുവതി ഞായറാഴ്ച കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സതേടിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് മരിച്ചു.

വിളക്കുടി ദേവസ്വം ബോർഡ് യു.പി. സ്കൂളിലെ താത്‌കാലിക അധ്യാപികയായിരുന്നു. രണ്ടര വയസ്സുകാരൻ ഷഹ്സാദ് ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച രാവിലെ 10-ന് ആലഞ്ചേരി മുസ്‌ലിം ജമാ അത്ത് കബർസ്ഥാനിൽ.

ലീല

കാവനാട്: മീനത്തുചേരി കായിക്കര വീട്ടിൽ ഡി.അനിരുദ്ധന്റെ ഭാര്യ ലീല (72) അന്തരിച്ചു. മകൾ: ശോഭ. മരുമകൻ: പ്രസന്നൻ എസ്. സഞ്ചയനം 18-ന് ഏഴിന്.

കാർത്ത്യായനി

മീയണ്ണൂർ: കാവുവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കാർത്ത്യായനി (85) അന്തരിച്ചു. മക്കൾ: കുമാരി, അംബിക. മരുമക്കൾ: രാജൻ, മോഹനൻ. മരണാനന്തര കർമങ്ങൾ 20-ന് എട്ടിന്.

ലീല

കാവനാട്: മീനത്തുചേരി കായിക്കര വീട്ടിൽ ഡി.അനിരുദ്ധന്റെ ഭാര്യ ലീല (72) അന്തരിച്ചു. മകൾ: ശോഭ. മരുമകൻ: പ്രസന്നൻ എസ്. സഞ്ചയനം 18-ന് ഏഴിന്.

ഷൈലജ

പരവൂർ: നെടുങ്ങോലം ആർ.എസ്.ഭവനിൽ സുധാകരന്റെ ഭാര്യ ഷൈലജ (56) അന്തരിച്ചു. മക്കൾ: മീനു (പൂതക്കുളം ഗവ. എച്ച്.എസ്.എസ്.), ഷൈനു (എക്സൈഡ് ബാറ്ററീസ്, കൊല്ലം). ശവസംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

സോമസുന്ദരക്കുറുപ്പ്

ഊന്നിന്മൂട്: ഹരിഹരപുരം എസ്.എസ്.മന്ദിരത്തിൽ സോമസുന്ദരക്കുറുപ്പ് (86-റിട്ട. എസ്.ഐ., കേരള പോലീസ്) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി. മക്കൾ: ലതകുമാരി, ഷീലാകുമാരി, ലൈലകുമാരി, ദിലീപ്കുമാർ. മരുമക്കൾ: രാജുപിള്ള, മോഹനൻ പിള്ള, ഷമ്മി, പരേതനായ ശ്രീധരൻ പിള്ള.

ദേവകിയമ്മ

കിഴക്കേ കല്ലട: കൊടുവിള കുരുവേലിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (93) അന്തരിച്ചു. മക്കൾ: ഗോപാലകൃഷ്ണപിള്ള, ഇന്ദിരാദേവിയമ്മ, വിജയൻ പിള്ള, രാജഗോപാലൻ നായർ, ശ്യാമളദേവിയമ്മ, ശ്രീകലാദേവിയമ്മ, ഗോപകുമാർ. മരുമക്കൾ: തുളസീഭായി അമ്മ, ശ്രീധരൻ ഉണ്ണിത്താൻ, ഓമനയമ്മ, അജിതാകുമാരി, വേണുഗോപാൽ, ചന്ദ്രൻ പിള്ള, ഉഷാകുമാരി. ശവസംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

ഇ.ശാന്തി

കിഴക്കേകല്ലട: മറവൂർ മുറിയിൽ ഉപാസനവീട്ടിൽ ഇ.ശാന്തി (69-മോളി സാർ) അന്തരിച്ചു. റിട്ട. ഡെപ്യൂട്ടി തഹസിൽദാറാണ്. ഭർത്താവ്: പരേതനായ കെ.എസ്.രവീന്ദ്രൻ നായർ (എം.എം.എച്ച്.എസ്.എസ്. മുൻ മാനേജർ). മക്കൾ: സി.ആർ.ആശാലത, സി.ആർ.അനീഷ്‍കുമാർ, സി.ആർ.അഭിലാഷ്‍കുമാർ. മരുമക്കൾ: മോഹനചന്ദ്രൻ, സിന്ധുകുമാരി, സിമി. ശവസംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.

രാധാമണി അമ്മ

പൂതക്കുളം: ചരിപ്പുറം ജി.സി.നിവാസിൽ ചന്ദ്രചൂഢൻ പിള്ളയുടെ ഭാര്യ രാധാമണി അമ്മ (63) അന്തരിച്ചു. മക്കൾ: ജയപ്രകാശ്, ശ്രീജ. മരുമക്കൾ: രജികൃഷ്ണ, സുഭാഷ്. ശവസംസ്കാരം വ്യാഴാഴ്ച 10.30-ന്.

ബിന്ദു

ചവറ: ഭാവനയിൽ ജയകുമാറിന്റെ (ഭാവന ടയർ വർക്സ് )ഭാര്യ ബിന്ദു (45) അന്തരിച്ചു. മക്കൾ: ഭാവന, ആകാശ്. മരുമകൻ: ആനന്ദ് രാജ്. ശവസംസ്കാരം വ്യാഴാഴ്ച 11-ന് വീട്ടുവളപ്പിൽ.

ശശിധരൻ പിള്ള

അഞ്ചാലുംമൂട്: കൊട്ടാരക്കര ഉമ്മന്നൂർ ഗൗരിവിലാസത്തിൽ ശശിധരൻ പിള്ള (75) അന്തരിച്ചു. ഒരുമാസമായി ഇഞ്ചവിളയിലെ ഗവ. വൃദ്ധസദനം അന്തേവാസിയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

സുകുമാരൻ നായർ

കടയ്ക്കൽ: മതിര തൂറ്റിക്കൽ രജിതാലയത്തിൽ സുകുമാരൻ നായർ (68) അന്തരിച്ചു. ഭാര്യ: ദേവമ്മ. മകൾ: പ്രശാന്ത് രജിത. മരുമകൻ: അനിൽകുമാർ. സഞ്ചയനം ശനിയാഴ്ച എട്ടിന്.

ശിവരാജൻ

എഴുകോൺ: കടയ്ക്കോട് സതീശമന്ദിരത്തിൽ ശിവരാജൻ (84) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: പരേതനായ സതീശൻ, മധുസൂദനൻ, ഗീത, ഗിരിജ. മരുമക്കൾ: സുഭഗ, അർജുനൻ, ചന്ദ്രബാബു.

രാധ

പാരിപ്പള്ളി: എഴിപ്പുറം നീരോന്തി പുത്തൻവീട്ടിൽ പുഷ്പാംഗദന്റെ ഭാര്യ രാധ (70) അന്തരിച്ചു. പൂക്കളത്ത് ക്ഷേത്രം ട്രസ്റ്റ് അംഗമാണ്. മക്കൾ: ലിസി, ലീന, ലൈന, ലൈല. മരുമക്കൾ: മദനരാജൻ, സുഗുണൻ, പുഷ്കരൻ, ചന്ദ്രൻ. ശവസംസ്കാരം വ്യാഴാഴ്ച 10-ന് വീട്ടുവളപ്പിൽ.

SHOW MORE