ആവശ്യമുള്ള സാധനങ്ങൾ:
നേന്ത്രക്കായ -4 എണ്ണം

To advertise here,

നെയ്യ് -4 ടീസ്പൂൺ

ശർക്കര -കാൽ കിലോ

ഏലക്കായ -10 എണ്ണം

വെളിച്ചെണ്ണ -ആവശ്യത്തിന്

ഗ്രാമ്പൂ -5 എണ്ണം

തയ്യാറാക്കുന്ന വിധം:
നേന്ത്രക്കായ തൊലി കളഞ്ഞ്് നടുവേ പിളർത്തുക. ശേഷം ചേർത്തു വെച്ച് അല്പം കനത്തിൽ അരിയണം. ഇനി കുറച്ച് വെള്ളം ഒരു പാത്രത്തിലൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ശർക്കര പൊടിച്ച് ചേർക്കാം. ശേഷം ഏലക്കയും ഗ്രാമ്പൂവും പൊടിച്ച് ഇതിലേക്ക് ഇടുക. മറ്റൊരു പാത്രത്തിൽ എണ്ണ തിളപ്പിച്ച്, അതിലേക്ക് അരിഞ്ഞെടുത്ത നേന്ത്രക്കായ ഇട്ട് നന്നായി വറുത്തെടുക്കുക. ഇത് ശർക്കര മിശ്രിതത്തിൽ ചേർത്ത് യോജിപ്പിക്കുക. പാകമായ ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഉണക്കിയെടുക്കാം. ഓണം സ്പെഷ്യൽ ശർക്കര വരട്ടി തയ്യാർ.