To advertise here,

അവരുടെ യാത്ര താമസിയാതെ കൊടുംകാട്ടിലെത്തി. ആകാശംമുട്ടേ ഉയർന്നുനിൽക്കുന്ന വലിയ മരങ്ങൾ, പെരുമ്പാമ്പിനെപ്പോലെ ചുറ്റിവരിഞ്ഞു തൂങ്ങിനിൽക്കുന്ന വലിയ വള്ളികൾ. താഴെ കുറ്റിച്ചെടികൾ, മുൾച്ചെടികൾ...  ഇടയ്ക്കിടയ്ക്കു വലിയ പക്ഷികൾ പറക്കുമ്പോഴത്തെ കനത്ത ചിറകടികൾ. കാട്ടുമൃഗങ്ങളുടെ മുരൾച്ച.. മുന്നിൽ വിശ്വാമിത്രൻ നടന്നു. പിറകേ രാമനും ലക്ഷ്മണനും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ.സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിൽനിന്ന്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.