അതിമനോഹരമായ ഒരു പർവതഭാഗത്ത് രാമനും ലക്ഷ്മണനും നടന്നെത്തി. ഋഷ്യമൂകപർവതം എന്നാണ് അതിന്റെ പേര്. നിറയെ വൃക്ഷങ്ങളും ധാരാളം വന്യജീവികളും നിറഞ്ഞ വനം. രാമനും ലക്ഷ്മണനും നാലുപാടും ഉറ്റുനോക്കി. ശബരി പറഞ്ഞ സുഗ്രീവനെ കണ്ടുപിടിക്കണമല്ലോ. ഈ സമയം മലയുടെ മുകളിൽനിന്ന് രണ്ടു പേർ രാമനെയും ലക്ഷ്മണനെയും സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. സുഗ്രീവനും ഹനുമാനും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.

To advertise here,