ഞാനും എന്റെ ജേഷ്ഠൻ ബാലിയും വളരെ യോജിപ്പോടെ കിഷ്‌കിന്ധാ രാജ്യം ഭരിച്ചുപോരികയായിരുന്നു. ബാലി അതിശക്തനാണ്. ബാലിയെ നേരിടാൻ ആരും ഇല്ലെന്നുതന്നെ പറയാം. അങ്ങനെ ഞങ്ങൾ സന്തോഷമായി കഴിഞ്ഞുവരവേ ഒരിക്കൽ മായാവി എന്ന അസുരൻ വന്ന് ബാലിയെ പോരിന് വിളിച്ചു. ബാലി വെല്ലുവിളി സ്വീകരിച്ച് അവന്റെ പിറകേ പാഞ്ഞു. കുറെ സമയം അവർ യുദ്ധം ചെയ്തു. ബാലിയുടെ അടി കൊണ്ട് സഹികെട്ടപ്പോൾ മായാവി ഓടടാ ഓട്ടം. ബാലിയും പിറകേ ഓടി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എൻ. സോമശേഖരൻ, കെ.എ. ഫ്രാൻസിസ് എന്നിവർ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. 

To advertise here,