പനയാൽ : പൊടിപ്പളം ജനശക്തി ഗ്രന്ഥാലയം വായനവെളിച്ചം വായനക്കളരിയുടെ ഭാഗമായി മാംഗോ ഫെസ്റ്റ് നടത്തി.

To advertise here,

വിവിധയിനം മാങ്ങകളുടെ പ്രദർശനവും രുചികരമായ മാമ്പഴവിഭവങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. മാമ്പഴങ്ങളുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് ബോധവത്കരണവും നടത്തി.

ഫെസ്റ്റിന്‍റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. വാർഡ് അംഗം സുജാത ഉദ്ഘാടനം ചെയ്തു.

ലൈബ്രേറിയൻ സുജ, റംസീന, കൺവീനർ ശരണ്യ, സെക്രട്ടറി മധു, ലത എന്നിവർ സംസാരിച്ചു.