പാപ്പിനിശ്ശേരി: പത്തുദിവസം നീണ്ടുനിൽക്കുന്ന പാപ്പിനിശ്ശേരി അമലോത്ഭവ മാതാ പള്ളി തിരുനാളിന് തുടക്കമായി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ കണ്ണൂർ രൂപതാ വികാരി ജനറാൾ മോൺ ഡോ. ജോയി പൈനാടത്ത് തിരുനാളിന് കൊടിയേറ്റി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ജപമാല ആരാധന, നൊവേന, ദിവ്യബലി എന്നിവ നടക്കും. ഡോ. ബിജു ജോസഫ് മുഖ്യ കാർമികത്വം വഹിക്കും.

To advertise here,

ജനുവരി ഒന്നിന് ഷിജോ എബ്രഹാം, രണ്ടിന് ഫാ. ജോൺസൺ നെടുംപറമ്പിൽ, മൂന്നിന് ഫാ. ജോസ് വെച്ചുവെട്ടിക്കൽ, നാലിന് ജെസ്യൂട്ട് ഫാദേഴ്സ്, അഞ്ചിന് ഫാ. മാർട്ടിൻ രായപ്പൻ, ഏഴിന് ഡോ. ക്ലാരൻസ് പാലിയത്ത് എന്നിവർ വൈകീട്ട് നടക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകും. അഞ്ചിന് രാത്രി അമലോത്ഭവ മാതാവിന്റെ തിരുരൂപം വഹിച്ച്‌ നഗരപ്രദക്ഷിണം നടക്കും. ആറിന് രാവിലെ പത്തിന് കണ്ണൂർ രൂപത മൈത്രാർ ഡോ. അലക്സ് വടക്കും തലയെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കും. സ്നേഹവിരുന്ന് നടക്കും. വൈകീട്ട് കലാസന്ധ്യയും ഉണ്ടായിരിക്കും. എട്ടിന് വൈകീട്ട് നൊവേന, ദിവ്യബലി എന്നീ ചടങ്ങുകൾക്ക് ശേഷം കൊടിയിറക്കം.