പെരുന്തോടി: വേക്കളം എ.യു.പി. സ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ഈവർഷം വിരമിക്കുന്ന അധ്യാപകരായ ജീജൊ കെ. ആന്റണി, പി.വി. കാന്തിമതി, പി. ഇന്ദു, ടി. ബിന്ദു എന്നിവരാണ് വിദ്യാർഥികൾക്കായി സ്‌കൂളിൽ പദ്ധതി നടപ്പാക്കിയത്.

To advertise here,

അധ്യാപകരായ പി.വി. കാന്തിമതി, പി. ഇന്ദു എന്നിവർ വിദ്യാർഥി പ്രതിനിധി ആൽഫ്രഡ് വി. റെന്നിക്ക് പത്രം കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി കൊളശ്ശേരി അധ്യക്ഷനായി.

മാതൃഭൂമി സെയിൽസ് ഓർഗനൈസർ സുരേഷ് ബാബു മരുതായി പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപിക ഇൻ ചാർജ് കെ.എ. റജി, പി.ടി.എ. എക്‌സികുട്ടീവംഗങ്ങളായ ഷിജിന മോഹൻ, ഷെമി ജോബിൻ, മാതൃഭൂമി ഫീൽഡ് പ്രമോട്ടർ പ്രഭീഷ്‌കുമാർ വണ്ട്യായി, മാതൃഭൂമി നെടുംപുറംചാൽ ഏജന്റ് മാർട്ടിൻ തോമസ്, മാതൃഭൂമി ലേഖകൻ നാസർ വലിയേടത്ത് എന്നിവർ സംബന്ധിച്ചു.