മാലൂർ: ജില്ലാ ലീഗൽ സർവീസസ്അതോറിറ്റിയുടെ നേതൃത്വത്തിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം കെഡേറ്റുകാർക്കായി ബാലവിവാഹത്തിന്റെ ദോഷഫലങ്ങൾ, ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ ബോധവത്‌കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ പി.ടി. ജിജേഷ് ഉദ്ഘാടനം ചെയ്തു. കെ. കവിത അധ്യക്ഷത വഹിച്ചു. അഡ്വ. ജി. ശാന്തിനി ക്ലാസെടുത്തു. പാരാ ലീഗൽ വൊളന്റിയർ വാഴയിൽ ഭാസ്കരൻ, പി.കെ. ലിഷില, വി. തന്മയ എന്നിവർ സംസാരിച്ചു.

To advertise here,