ലോക രോഗി സുരക്ഷാദിനമാണ് ഇന്ന്. രോഗികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്തംബർ പതിനേഴ് ലോക രോഗി സുരക്ഷാദിനമായി ആചരിക്കാറുണ്ട്. ലോകമെങ്ങും വിവിധ വിധത്തിലുള്ള ബോധവത്കരണ പരിപാടികളോടെയാണ് ലോക രോഗി സുരക്ഷാദിനം ആചരിക്കാറുള്ളത്.
2019ൽ എഴുപത്തിരണ്ടാം ലോകാരോഗ്യ അസംബ്ലിയിലാണ് രോഗി സുരക്ഷയ്ക്കായി ദിനം ആചരിക്കാനുള്ള തീരുമാനത്തിലെത്തുന്നത്. രോഗികൾ അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കി അവർക്ക് സുരക്ഷ ഉറപ്പുവരുത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
ചികിത്സയിലെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും വഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനും രോഗികൾക്ക് ചികിത്സാ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ദിവസം ആചരിക്കുന്നത്. മെഡിക്കേഷൻ സേഫ്റ്റി അഥവാ സുരക്ഷിതമായ ചികിത്സ എന്നതാണ് ഇത്തവണത്തെ ലോക രോഗി സുരക്ഷാ ആപ്തവാക്യം.
ലോകത്ത് പലയിടങ്ങളിലും സുരക്ഷിതമല്ലാത്ത ചികിത്സാരീതികൾ മൂലം ദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്. മോശമായ ചികിത്സാ സംവിധാനത്തോടൊപ്പം രോഗിയുടെ ആരോഗ്യം ദുർബലമായ പാരിസ്ഥിതിക സാഹചര്യങ്ങൾ, ഹോസ്പിറ്റൽ നടത്തിപ്പിലെ പിഴവുകൾ തുടങ്ങിയവയൊക്കെ രോഗിയെ ദുരിതത്തിലാഴ്ത്തുകയും മരണത്തിൽ വരെ കൊണ്ടെത്തിക്കുകയും ചെയ്തേക്കാം. കോവിഡ് മഹാമാരിക്കാലത്ത് ഇതിന് സമാനമായ സാഹചര്യം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ ലോക രോഗി സുരക്ഷാ ദിനത്തിന് മെഡിക്കേഷൻ സേഫ്റ്റി എന്ന തീം നൽകിയത്.
Content Highlights: world patient safety day
Published: 17 Sept 2022, 03:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented